Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വ്വീസിനെത്തുന്ന വിലപിടിപ്പുള്ള കാറുകള്‍ മോഷ്ടിക്കുന്നു; പ്രതിയെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു

അമ്പലവയല്‍: ഷോറൂമില്‍ സര്‍വ്വീസിനെത്തുന്ന വിലപിടിപ്പുള്ള കാറുകള്‍ മോഷ്ടിക്കുന്നയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബെംഗ്‌ളൂരു ജനാര്‍ദന സ്‌ക്കൂള്‍ സ്വദേശിയായ നസീര്‍ ആണ് പിടിയിലായിരിക്കുന്നത്. വടുവന്‍ ചാലില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ചൊവ്വാഴ്ച്ച കാക്കവയലില്‍ ഷോറൂമില്‍ സര്‍വ്വീസിന് കൊണ്ടുവന്ന ഇന്നോവ ക്രിസ്റ്റയുമായി കടന്നു കളയാന്‍ ശ്രമിക്കവെയാണ് പിടിയിലാവുന്നത്.

arrest

തിങ്കളാഴ്ച്ചയാണ് ഇയാള്‍ 44 ലക്ഷം രൂപ വിലയുള്ള കാറുമായി കോഴിക്കോട് നിന്നും വയനാട്ടിലെത്തുന്നത്. കാക്കവയലിലെ ഷോറൂമില്‍ സര്‍വ്വീസിന് കൊണ്ടുവന്ന വാഹനം ഷോറൂമിന്റെ മുറ്റത്ത് നിന്നും ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ശേഷം ബത്തേരി ഭാഗത്തേക്ക് അതിവേഗം വാഹനം ഓടിച്ച് പോയി. തുടര്‍ന്ന് കൃഷ്ണഗിരിയില്‍ പൊലീസ് പരിശോധനക്കായി കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തിന്റെ ഉടമയുടെ നമ്പറിലേക്ക് വിളിച്ചതോടെയാണ് മോഷ്ടിച്ചതാണെന്ന് മനസിലാവുന്നത്. പിന്നാലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറി.

ശേഷം അമ്പല വയലില്‍ എത്തിയ ഇയാളുടെ വാഹനം നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വടുവന്‍ ചാലില്‍ വെച്ച് ഇയാളെ നാട്ടുകാര്‍ വീണ്ടും തടയുകയായിരുന്നു. പിന്നെ രക്ഷയുണ്ടായിരുന്നില്ല. വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയെന്നതായിരുന്നു അടുത്ത വഴി. എന്നാല്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏര്‍പ്പിച്ചു.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ വാഹനം നിരവധി വാഹനങ്ങളില്‍ ഇടിച്ച് കേട്പാടുകള്‍ സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച കോഴിക്കോട് ഷോറുമില്‍ നിന്നും മോഷ്ടിച്ച വാഹനവുമായാണ് ഇയാള്‍ വയനാട്ടിലെത്തിയത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് കാര്‍ കണ്ടെത്താനായെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സിവിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാളെ കണ്ടെത്തുകയെന്നതായിരുന്നു അടുത്ത വഴി. എന്നാല്‍ അതിനിടെയാണ് കാക്കവയലിലെ സംഭവം.

ഷോറൂമുകളില്‍ സര്‍വ്വീസിനായി കൊണ്ട് വരുന്ന മിക്ക വാഹനങ്ങളിലും താക്കോല്‍ ഉണ്ടാവും. ഇത് മുതലെടുത്താണ് മോഷണം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+