വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍വ്വീസിനെത്തുന്ന വിലപിടിപ്പുള്ള കാറുകള്‍ മോഷ്ടിക്കുന്നു; പ്രതിയെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു

Google Oneindia Malayalam News

അമ്പലവയല്‍: ഷോറൂമില്‍ സര്‍വ്വീസിനെത്തുന്ന വിലപിടിപ്പുള്ള കാറുകള്‍ മോഷ്ടിക്കുന്നയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബെംഗ്‌ളൂരു ജനാര്‍ദന സ്‌ക്കൂള്‍ സ്വദേശിയായ നസീര്‍ ആണ് പിടിയിലായിരിക്കുന്നത്. വടുവന്‍ ചാലില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ചൊവ്വാഴ്ച്ച കാക്കവയലില്‍ ഷോറൂമില്‍ സര്‍വ്വീസിന് കൊണ്ടുവന്ന ഇന്നോവ ക്രിസ്റ്റയുമായി കടന്നു കളയാന്‍ ശ്രമിക്കവെയാണ് പിടിയിലാവുന്നത്.

arrest

തിങ്കളാഴ്ച്ചയാണ് ഇയാള്‍ 44 ലക്ഷം രൂപ വിലയുള്ള കാറുമായി കോഴിക്കോട് നിന്നും വയനാട്ടിലെത്തുന്നത്. കാക്കവയലിലെ ഷോറൂമില്‍ സര്‍വ്വീസിന് കൊണ്ടുവന്ന വാഹനം ഷോറൂമിന്റെ മുറ്റത്ത് നിന്നും ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ശേഷം ബത്തേരി ഭാഗത്തേക്ക് അതിവേഗം വാഹനം ഓടിച്ച് പോയി. തുടര്‍ന്ന് കൃഷ്ണഗിരിയില്‍ പൊലീസ് പരിശോധനക്കായി കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തിന്റെ ഉടമയുടെ നമ്പറിലേക്ക് വിളിച്ചതോടെയാണ് മോഷ്ടിച്ചതാണെന്ന് മനസിലാവുന്നത്. പിന്നാലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറി.

ശേഷം അമ്പല വയലില്‍ എത്തിയ ഇയാളുടെ വാഹനം നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വടുവന്‍ ചാലില്‍ വെച്ച് ഇയാളെ നാട്ടുകാര്‍ വീണ്ടും തടയുകയായിരുന്നു. പിന്നെ രക്ഷയുണ്ടായിരുന്നില്ല. വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയെന്നതായിരുന്നു അടുത്ത വഴി. എന്നാല്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏര്‍പ്പിച്ചു.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ വാഹനം നിരവധി വാഹനങ്ങളില്‍ ഇടിച്ച് കേട്പാടുകള്‍ സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച കോഴിക്കോട് ഷോറുമില്‍ നിന്നും മോഷ്ടിച്ച വാഹനവുമായാണ് ഇയാള്‍ വയനാട്ടിലെത്തിയത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് കാര്‍ കണ്ടെത്താനായെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സിവിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാളെ കണ്ടെത്തുകയെന്നതായിരുന്നു അടുത്ത വഴി. എന്നാല്‍ അതിനിടെയാണ് കാക്കവയലിലെ സംഭവം.

ഷോറൂമുകളില്‍ സര്‍വ്വീസിനായി കൊണ്ട് വരുന്ന മിക്ക വാഹനങ്ങളിലും താക്കോല്‍ ഉണ്ടാവും. ഇത് മുതലെടുത്താണ് മോഷണം നടത്തുന്നത്.

 ആദ്യമായി 8000 കടന്ന് സംസ്ഥാനത്തെ കൊവിഡ് കേസുകൾ! 23 മരണങ്ങൾ, 3536 പേർക്ക് രോഗമുക്തി ആദ്യമായി 8000 കടന്ന് സംസ്ഥാനത്തെ കൊവിഡ് കേസുകൾ! 23 മരണങ്ങൾ, 3536 പേർക്ക് രോഗമുക്തി

സ്വര്‍ണക്കടത്ത് കേസില്‍ നെഞ്ചിടിപ്പ് കൂട്ടുന്ന നീക്കം; കുറ്റസമ്മതത്തിന് തയ്യാറെന്ന് സന്ദീപ് നായര്‍..സ്വര്‍ണക്കടത്ത് കേസില്‍ നെഞ്ചിടിപ്പ് കൂട്ടുന്ന നീക്കം; കുറ്റസമ്മതത്തിന് തയ്യാറെന്ന് സന്ദീപ് നായര്‍..

കുവൈത്തിന്‍റെ പുതിയ ഭരണാധികാരിയായി ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് മദ് അല്‍ സബാഹ് സ്ഥാനമേറ്റുകുവൈത്തിന്‍റെ പുതിയ ഭരണാധികാരിയായി ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് മദ് അല്‍ സബാഹ് സ്ഥാനമേറ്റു

കോൺഗ്രസ് സർക്കാരിന്റെ രാഷ്ട്രീയ വിദ്വേഷം; വേട്ടയാടിവർ മാപ്പ് പറയുമോയെന്ന് വി മുരളീധരൻ കോൺഗ്രസ് സർക്കാരിന്റെ രാഷ്ട്രീയ വിദ്വേഷം; വേട്ടയാടിവർ മാപ്പ് പറയുമോയെന്ന് വി മുരളീധരൻ

Wayanad
English summary
The accused who steal luxury cars arrested and handed over to the police in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X