രാഹുല്‍ഗാന്ധിയുടെ ശുപാര്‍ശയില്‍ ബിജെപി നേതാവിന്റെ മകള്‍ക്ക് സീറ്റ്; കോണ്‍ഗ്രസില്‍ അമര്‍ഷം
വയനാട്: കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധിയുടെ ശുപാര്‍ശയില്‍ ബിജെപി നേതാവിന്റെ മകള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റ് ലഭിച്ചത് വിവാദമാവുന്നു. ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടിഎം സുബീഷിന്റെ മകള്‍ക്കാണ് കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ സീറ്റ് നല്‍കിയത്.
ഒരു ബിജെപി നേതാവിന്റെ മകള്‍ക്ക വേണ്ടി രാഹുല്‍ഗാന്ധി എങ്ങനെയാണ് ശുപാര്‍ശ ചെയ്യുകയെന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ ചോദ്യം. ഇതില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതിപെട്ടിട്ടുണ്ടെന്നാണ് സൂചന.

വയനാട് ഡിസിസി പ്രസിഡണ്ടും എംഎല്‍എയുമായ ഐസി ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷം അന്വേഷണം അവസാനിച്ച് കഴിഞ്ഞാല്‍ ഇത് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദേഹം പറഞ്ഞു.
കേന്ദ്രീയ വിദ്യാലയങ്ങളിയെ നടപടിക്രമങ്ങള്‍ അനുസരിച്ച് ഒരു ലോക്‌സഭാ എംപിക്ക് ഒരോ വിദ്യഭ്യാസ വര്‍ഷവും സ്‌ക്കൂളിലേക്ക് ഒരു നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യാന്‍ കഴിയും. ഈ ശുപാര്‍ശ പ്രകാരമാണ് സീറ്റ് ലഭിച്ചത്.
Recommended Video
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇത്തരമൊരു നീക്കുപോക്കെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications