വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലബാറില്‍ ആദ്യത്തെ ഇരട്ടകളുടെ സംഗമം ജൂണ്‍ 16ന് വയനാട്ടില്‍; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 270 ഇരട്ടകള്‍, പങ്കെടുക്കുന്നവര്‍ക്കെല്ലാം ഉപഹാരം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മലബാറിലെ ആദ്യത്തെ ഇരട്ടകളുടെ സംഗമം ജൂണ്‍ 16ന് ഞായറാഴ്ച വയനാട്ടില്‍ നടക്കും. കല്‍പ്പറ്റ എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ നേതൃത്വത്തില്‍ യുഗ്മ 2019 എന്ന പേരിലാണ് പരിപാടി നടക്കുന്നത്. 16ന് വൈകുന്നേരം നാല് മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്.

<strong>ചെങ്ങോട്ടുമല ഖനനം; അനുമതി നിഷേധിച്ചു, കലക്റ്റര്‍ സ്‌ട്രോങ് , പാരിസ്ഥിതികാഘാത പഠന സമിതിക്ക് വിടാന്‍ നിർദേശം</strong>ചെങ്ങോട്ടുമല ഖനനം; അനുമതി നിഷേധിച്ചു, കലക്റ്റര്‍ സ്‌ട്രോങ് , പാരിസ്ഥിതികാഘാത പഠന സമിതിക്ക് വിടാന്‍ നിർദേശം

ഇതിനകം വയനാട്, കോഴിക്കോട്, മലപ്പുറം. പാലക്കാട്, നീലഗിരി ജില്ലകളില്‍ നിന്നുള്ള 270 ഇരട്ടകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എടപ്പെട്ടി പള്ളി വികാരി അഡ്വക്കേറ്റ് തോമസ് ജോസഫ് തേരകം, മാത്യൂ കോച്ചാലുങ്കല്‍, അഡ്വക്കേറ്റ് റെജിമോള്‍ സജയന്‍, പ്രവീണ്‍ പിഎം തുടങ്ങിയവര്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10 വയസിന് താഴെയുള്ള 60 പേരും 20 വയസ്സുവരെയുള്ള 41 പേരുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Press meet

പരിപാടിയില്‍ പങ്കെടുക്കുന്ന ക്രൈസ്തവര്‍ക്കായി ചടങ്ങിന് മുമ്പ് ഇരട്ടകളുടെ നേത്യത്വത്തില്‍ ദിവ്യബലിയും നടക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഐസി ബാലക്യഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍ വിവിധ വ്യക്തികളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെബി നസീമ അടക്കമുള്ള ജന പ്രതിനിധികളും മത പണ്ഡിതരും പങ്കെടുക്കും. മാനന്തവാടി രൂപതാ വികാരി ജനറല്‍ മോന്‍സിഞ്ഞോള്‍ ,അബ്രാഹാം നെല്ലിക്കല്‍ അധ്യക്ഷനായിരിക്കും.

പരിപാടിയില്‍ ഒരു പ്രസവത്തില്‍ രണ്ടും അതില്‍ കൂടുതലുമുള്ള 260ലേറെ ഇരട്ടകളെയും അവരുടെ മാതാപിതാക്കളെയും സമ്മേളനം ആദരിക്കും. ഇരട്ടക്കളായ ദമ്പതികള്‍, വൈദികര്‍, ഒരേ പ്രൊഫഷണില്‍ ഉള്ളവര്‍, ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ ചടങ്ങില്‍ വെച്ച് പ്രത്യേകം ആദരിക്കും. ജാതി മത ഭേദമോ, പ്രായ ദേശ വ്യത്യാസമോ പരിഗണിക്കാതെയാണ് എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍ പള്ളി ഭാരവാഹികള്‍ പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഭാഗമായി അമ്മമാര്‍ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ട് ഇരട്ടകളുടെ മാതാപിതാക്കളെയും പൊന്നാട അണിയിച്ച് ആദരിക്കും. പങ്കെടുക്കുന്ന മുഴുവന്‍ ഇരട്ടകള്‍ക്കും വ്യക്തി പരമായി മൊമന്റോ നല്‍കും. ഒരു പ്രസവത്തില്‍ മൂന്ന് കുട്ടികളുള്ള നാല് കുടുംബങ്ങളും പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും ഇരട്ടകളുള്ള മൂന്ന് കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നും, ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും ഭാരവാഹികള്‍ അറിയിച്ചു.

Wayanad
English summary
The first twins meet in Malabar will be held on 16th June at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X