വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാർ ലക്ഷ്യമിടുന്നത് ആയിരം മെഗാവാട്ട് സൗരോർജ്ജ വൈദ്യുതി; പൊതു, സ്വകാര്യ കെട്ടിടങ്ങള്‍ സൗരോര്‍ജ്ജ കേന്ദ്രങ്ങളാകണമെന്നും മന്ത്രി എംഎം മണി

  • By Desk
Google Oneindia Malayalam News

കൽപ്പറ്റ: ആയിരം മെഗാവാട്ട് വൈദ്യുതി സൗരോര്‍ജ്ജത്തിലൂടെ ഉല്‍പാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി കെട്ടിടങ്ങളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ വഴിയും, സാമുകളിൽ ഫ്‌ളോട്ടിംഗ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി ഇതുവഴിയും ഉല്‍പാദിപ്പിക്കാനാണ് കെ.എസ്ഇബി വഴി സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പിജെ ജോസഫ്; രണ്ട് സീറ്റ് ആവശ്യം ഉന്നയിക്കുമെന്ന് മോ​ന്‍സ് ജോ​സ​ഫ്, രണ്ടാം സീറ്റ് വിവാദം കൊഴുക്കുന്നു

ഇരുപത്തിയാറ് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വൈത്തിരി ഗ്രാമപഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഊര്‍ജ്ജരംഗത്ത് കാര്യക്ഷമമായ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സോളാര്‍ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നൽകി മുന്നോട്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത് എൻ.ടി.ടി.പി.സി പോലുളള കേന്ദ്ര ഏജന്‍സികള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

MM Mani

സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് വൈദ്യുതി ബോര്‍ഡിന് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.വയനാട്ടിൽ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് നഷ്ടപ്പെട്ടെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് ത്രിതല പഞ്ചായത്തുകളാണ്.

MM Mani

തദ്ദേശ സ്ഥാപനങ്ങള്‍ സജീവമാകുന്നത് ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനമികവിന് ലഭിച്ച ഐ. എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ മന്ത്രി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരിക്ക് കൈമാറി. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വി.വി വസന്തകുമാറിന്റെ വീടും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി സന്ദര്‍ശിച്ചു. വസന്തകുമാറിന്റെ ലക്കിടിയിലുളള വീട്ടിലെത്തിയാണ് മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ,വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി, സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Wayanad
English summary
The government plans to generate 1,000 MW solar power says MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X