വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസത്തിനെത്തിച്ച സാധനങ്ങള്‍ കത്തിച്ച സംഭവം വിവാദത്തിലേക്ക്; പ്രതിഷേധവുമായി കര്‍ഷക കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് കലക്‌ട്രേറ്റിലെത്തിച്ച ഭക്ഷ്യവസ്തുക്കളടക്കമുള്ള സാധനങ്ങള്‍ കാലാവധി കഴിഞ്ഞുവെന്ന പേരില്‍ കത്തിച്ചുകളഞ്ഞ സംഭവം വിവാദമാവുന്നു. കര്‍ഷക കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളാണ് കത്തിച്ചുകളഞ്ഞതെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും ക്യാംപിലേക്കും മറ്റുമെത്തിച്ച വസ്ത്രങ്ങളടക്കമുള്ള സാധനങ്ങള്‍ കത്തിച്ചുകളഞ്ഞുവെന്നാണ് ഉയരുന്ന ആരോപണം.

<strong>ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!</strong>ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!

ഇത് ശരി വെക്കുന്ന വിധമാണ് വയനാട് കലക്‌ട്രേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നിന്നുള്ള ദൃശ്യം വ്യക്തമാക്കുന്നത്. കുന്നുകൂടി കിടക്കുന്ന ബൈന്റുപെട്ടികളില്‍ ഭക്ഷ്യവസ്തുക്കളെക്കാളുപരി വസ്ത്രങ്ങളാണ് ഉള്ളതെന്ന് കാണാം. പ്രളയകാലത്ത് വിവിധ സന്നദ്ധസംഘടനകളും വ്യക്തികളുമടക്കം നിരവധി പേരാണ് ജില്ലയിലേക്ക് സഹായഹസ്തവുമായെത്തിയത്. പ്രളയത്തിന് ശേഷവും ഭക്ഷ്യവസ്തുക്കളടക്കം കുന്നുകൂടി കിടക്കുന്നതും കാണാമായിരുന്നു. ഇവ യഥാസമയം ദുരിതത്തില്‍പ്പെട്ടവര്‍ക്ക് എത്തിക്കാനാവാത്തതിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

Relief Material

കലക്‌ട്രേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം വരെ സാധനങ്ങള്‍ കുന്നുകൂടി കിടക്കുകയായിരുന്നു. ബൈന്റുപെട്ടികള്‍ വിതറിയിട്ട രീതിയില്‍ അലങ്കോലമായിട്ടായിരുന്നു കോണ്‍ഫറന്‍സ് ഹാളില്‍ കിടന്നിരുന്നത്. എലിയും, മറ്റ് ഇഴജന്തുക്കളുമെല്ലാം ഈ മുറിയില്‍ വിഹരിക്കുന്ന കാഴ്ചയും കാണാമായിരുന്നു. ലെയ്‌സ് പോലുള്ള പാക്കറ്റിലുള്ള ഭക്ഷ്യവസ്തുക്കള്‍ എലികള്‍ കടിച്ചുവലിച്ച് കലക്‌ട്രേറ്റിനുള്ളിലെ വഴികളിലടക്കം കൊണ്ടുചെന്നിട്ടതും കാണാമായിരുന്നു.

പ്രതിഷേധം ഭയന്ന് പെട്ടന്ന് ഈ സാധനങ്ങളെല്ലാം അടിയന്തരമായി നശിപ്പിച്ചുകളയുകയായിരുന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ദുരിതാശ്വാസ ക്യാംപിലേക്കെത്തിച്ച വസ്തുക്കള്‍ കത്തിച്ച സര്‍ക്കാര്‍ നടപടി ജനദ്രോഹപരമാണെന്ന് കര്‍ഷക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ലക്ഷകണക്കിനായ നല്ലവരായ ജനങ്ങള്‍ സംഭാവനയായി ചെയ്ത കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കളും, വസ്ത്രങ്ങളും, വയനാട്ടിലെ പാവപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു.

എന്നാല്‍ ആയിരക്കണക്കിന് പാവപ്പെട്ട കൃഷിക്കാരും തൊഴിലാളികളും ഇപ്പോഴും പട്ടിണി കിടക്കുമ്പോള്‍ കാലാവധി കഴിഞ്ഞുവെന്ന കാരണത്താല്‍ കത്തിച്ചുകളഞ്ഞുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് വയനാട്ടിലെ ജനങ്ങള്‍ കാണുന്നതെന്നും കര്‍ഷക കോണ്‍ഗ്രസ് പറയുന്നു. എത്രയോ ആവശ്യക്കാരെ കണ്ടില്ലെന്ന് നടിച്ച് നടത്തിയ ഈ നശീകരണം യാതൊരു രീതിയിലും ന്യായീകരിക്കാനാവില്ല. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപെടുന്നു.

ലോകം മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് പിരിക്കാന്‍ നടക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മാപ്പ് പറയണം. ദാനം കിട്ടിയ സാധനങ്ങള്‍ പോലും യഥാവിധി, യഥാസമയത്ത് വിതരണം ചെയ്യാന്‍ പോലും കഴിയാത്ത സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. പാവപ്പെട്ടവന് അര്‍ഹതപ്പെട്ട സഹായം നല്‍കാതെ, കര്‍ഷകജനതയെയും തൊഴിലാളികളെയും മാനിക്കാതെ, യാതൊരുവിധ ഉത്തരവാദിത്വവുമില്ലാതെ സമുനസുകള്‍ ദുരിതാശ്വാസനിധിയിലേക്കായി നല്‍കിയ സാധനസാമഗ്രികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ നശിപ്പിച്ചുകളഞ്ഞതില്‍ മാപ്പ് പറയണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ അഡ്വ. ജോഷി സിറിയക് അധ്യക്ഷനായിരുന്നു.

Wayanad
English summary
The incident of burning relief materials; Farmer's congress protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X