വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ ജപ്തി; കിസാന്‍ കോണ്‍ഗ്രസ് ബാങ്ക് പ്രതീകാത്മകമായി ജപ്തി ചെയ്തു, പൂട്ടുപൊളിച്ച ബാങ്ക് ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സ്വതന്ത്രകര്‍ഷകസംഘം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കര്‍ഷകന്റെ വീടും സ്ഥലവും ജപ്തി ചെയ്ത സംഭവത്തില്‍ ജില്ലയില്‍ പ്രതിഷേധം ശക്തമാവുന്നു. ജപ്തി നടപടിക്ക് മറുപടിയായി ബാങ്ക് പ്രതീകാത്മകമായി കിസാന്‍ കോണ്‍ഗ്രസ് ജപ്തി ചെയ്തു. ആളില്ലാത്ത സമയത്ത് വീടിന്റെ പൂട്ടുപൊളിച്ച ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സ്വതന്ത്രകര്‍ഷകസംഘവും ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്കാണ് പനമരം അഞ്ചുകുന്ന് പുത്തന്‍വീട്ടില്‍ പ്രമോദിന്റെ വീട് ബാങ്ക് ഓഫ് ഇന്ത്യാ അധികൃതര്‍ ജപ്തി ചെയ്തത്.

വോട്ടു ചെയ്യാന്‍ പോകാം നാട്ടാരേ.....നാളത്തെ നാടിനായി ഒന്നായി അണി ചേര്‍ന്നിടാം....!!! ഇടുക്കിക്കായി ഒരു വോട്ട്പാട്ട്...

ഇതിനെതിരെയാണ് ഇപ്പോള്‍ ജില്ലയിലുടനീളം പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. പ്രളയാനന്തര വയനാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും കൃഷിമന്ത്രിയും ചേര്‍ന്ന് ബാങ്കുകളുടെ യോഗം വിളിച്ചതിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയത് കര്‍ഷകരുടെ മേല്‍ യാതൊരുവിധ സര്‍ഫാസി ജപ്തി നടപടികള്‍ ഉണ്ടാവില്ലെന്നാണ്. എന്നാല്‍ ആളില്ലാത്ത സമയത്ത് പ്രമോദിന്റെ വീട് ജപ്തി ചെയ്തത് സര്‍ക്കാരും ബാങ്കുകളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും കിസാന്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.

Kisan congress

ബാങ്കുകള്‍ ഇതുപോലുള്ള നടപടികളുമായി മുന്നോട്ടുപോയാല്‍ ശക്തമായ സമരങ്ങളെ നേരിടേണ്ടി വരും. കര്‍ഷകരുടെ കാര്യത്തില്‍ മാത്രമാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഇത്രയേറെ നിസംഗത പാലിക്കുന്നത്. ദുര്‍ബലമായ സംഘടിത ശക്തികള്‍ക്ക് മുമ്പില്‍ പോലും സര്‍ക്കാരുകള്‍ വഴങ്ങുന്ന കാഴ്ചയാണ് കാണുന്നതെന്നും കിസാന്‍ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ: ജോഷി സിറിയക് പറഞ്ഞു. ബാങ്കില്‍ നിന്നും ലോണ്‍ എടുത്തതിന്റെ പേരില്‍ വീട്ടില്‍ ആരു മില്ലാത്ത തക്കം നോക്കി വാതിലിന്റെ പൂട്ട് പൊട്ടിച്ച് അകത്തുകയറിയ ബാങ്ക് ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കല്‍പ്പറ്റ മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തട്ടിക്കൂട്ടി യതാണിത്. കര്‍ഷകര്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. വീട് കുത്തി തുറന്ന് അകത്തുകയറിയ ബാങ്ക് ജീവനക്കാരുടേയും മാനേജരുടേയും പേരില്‍ നടപടി സ്വീകരി ക്കണം. അവരെ സര്‍വീസ്സില്‍ നിന്നും മാറ്റി നിര്‍ത്തി നിഷ്പക്ഷ മായ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അന്ത്രു മണക്കോടന്‍ അധ്യക്ഷനായിരുന്നു.

Wayanad
English summary
The Kisan Congress Bank has Seize up symbolically in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X