Get Updates
Get notified of breaking news, exclusive insights, and must-see stories!

കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ സഞ്ചാരം; കൈയോടെ പൊക്കി 9000 രൂപ പിഴ

കൽപ്പറ്റ: കാന്തം ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മറച്ച് ഓടിയ ഇരുചക്ര വാഹനം പിടികൂടി. വയനാട് ചെറുകാട്ടൂരിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. വാഹന ഉടമയായ കോളേജ് വിദ്യാർഥിക്ക് 9,000 രൂപ പിഴ ചുമത്തി.

കാന്തം ഉപയോഗിച്ച് പൂർണ്ണമായും മടക്കി വെയ്ക്കാനാകുന്ന നമ്പർ പ്ലേറ്റാണ് ബൈക്കിൽ ഘടിപ്പിച്ചത്. മൂന്ന് ദിവസത്തിനകം പുതിയ നമ്പർ പ്ലേറ്റ് വെച്ചില്ലെങ്കിൽ വാഹനത്തിന്റെ ആർസി റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

mvd new

നിയമങ്ങൾ കാറ്റിൽ പറത്തി ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കോളേജ് വിദ്യാർഥികളെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കണ്ണുവെട്ടിക്കാൻ പല തരത്തിലുള്ള തന്ത്രങ്ങളും ചിലർ പ്രയോ​ഗിക്കാറുണ്ട്. സിസിടിവിയിൽ നമ്പർ കാണാതിരിക്കാൻ വേണ്ടിയാണ് നമ്പർ പ്ലേയ്റ്റ് മറച്ചുപിടിക്കുന്നത്. പലതരത്തിലാണ് നമ്പർ പ്ലേറ്റ് മറച്ചുവെക്കാറുള്ളത്. ലോറികളിലും മിനി ലോറികളിലും തകിടുകൾ സ്ഥാപിച്ചാണ് പ്ലേറ്റുകൾ മറച്ചുവെക്കറുള്ളത്.

അതേസമയം നമ്പർ പ്ലേറ്റ് ഊരിമാറ്റിയാണ് ബൈക്കുകൾ രക്ഷപ്പെടാറുള്ളത്. ഇത്തരം വാഹനങ്ങളെ കയ്യോടെ പിടിക്കാൻ നേരത്തേയും മോട്ടോർ വാഹന വകുപ്പ് നീക്കം നടത്തുന്നുണ്ട്. മുന്നിൽ നമ്പർ പ്ലേറ്റുണ്ടെങ്കിലും പിന്നിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതെയാണ് ബൈക്കുകൾ. ഇതിനെതിരെ വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.

അക്കങ്ങൾ വ്യക്തമാകാത്ത തരത്തിൽ ചിലർ മനഃപൂർവം നമ്പർ പ്ലേറ്റുകൾ തിരിച്ചുവെയ്ക്കുന്നതായും കണ്ടെത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറികളും മറ്റുമായി വരുന്ന ലോറികളിൽ ചിലത് പിന്നിലെ നമ്പർ പ്ലേറ്റുകൾ മനഃപൂർവം മറയ്ക്കുന്നതായും കണ്ടെത്തിയിരുന്നു. കാന്ത് വെച്ച് നമ്പർ പ്ലേറ്റ് മറയ്ക്കുന്നത് പുതിയ രീതിയാണ്. എന്നാൽ കാന്തം വെച്ച് മറയ്ക്കുന്നവരെയും പോലീസ് കയ്യോടെ പൊക്കിത്തുടങ്ങി..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+