വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു; ആണ്‍കുഞ്ഞിന് ജന്മം നല്‍കി, യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. പടിഞ്ഞാറത്തറ കാവര കോളനിയിലെ അമ്മിണിയുടെ മകള്‍ സരിത(33)യാണ് ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്. പടിഞ്ഞാ റത്തറയിലെ കാവര കോളനിയില്‍ നിന്നും പ്രസവവേദനയെ തുടര്‍ന്ന് പടിഞ്ഞാറത്തറ സ്വദേശിയായ സനോജിന്റെ ഓട്ടോ റിക്ഷയില്‍ വെള്ളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകും വഴി തേറ്റമലക്ക് സമീപം ഓട്ടോറിക്ഷയില്‍ വെച്ച് പ്രസവിക്കുകയായിരുന്നു.

<strong><br>ലോക്‌സഭ തിരഞ്ഞെടുപ്പ്: മദ്യശാലകളില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി എക്‌സൈസ്; കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം</strong>
ലോക്‌സഭ തിരഞ്ഞെടുപ്പ്: മദ്യശാലകളില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി എക്‌സൈസ്; കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം

എടവക രണ്ടേ നാല്‍ ചെറുവയല്‍ കോളനിയിലെ സുരേഷിന്റെ ഭാര്യയാണ് സരിത. തിങ്കളാഴ്ച വെള്ളമുണ്ട തേറ്റമലയില്‍ വെച്ചായിരുന്നു സംഭവം. ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയ സരിത ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ തുടര്‍ചികിത്സയിലാണ്. സരിതയെ കൊണ്ട് വന്ന ഓട്ടോ ഡ്രൈ വറുടെയും സമീപത്തെ ഒരു വീട്ടമ്മയുടെയും അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് സരിതയും കുഞ്ഞും മറ്റ് കുഴപ്പങ്ങളൊന്നുമില്ലാതെ രക്ഷപ്പെടാന്‍ കാരണം.

Mananthaady district hospital

പ്രസവവേദന ശക്തമായതിനെ സമീപത്തെ വീട്ടുകാരനായ മാനന്തവാടി ജില്ലാ ആശുപത്രി എച്ച്.എം. സി.അഗവുമായ കേളോത്ത് അബ്ദുള്ള യുടെ ഭാര്യ സുമയ്യയാണ് സരിതക്ക് പ്രാഥമിക ശുശ്രൂഷ കളും മറ്റും നല്‍കിയത്. നിലവില്‍ സരിതയും കുഞ്ഞും ജില്ലാ ആശുപത്രിയില്‍ സുഖമായി കഴിയുകയാണ്. മുമ്പ് ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചത് ഏറെ വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ സര്‍ക്കാരും, ആരോഗ്യവകുപ്പും, പട്ടികവര്‍ഗവകുപ്പും വിഷയത്തില്‍ ഉത്തരംപറയേണ്ടിവരുമെന്നുറപ്പാണ്.

Wayanad
English summary
The tribal woman was give birth a baby boy in autorickshaw
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X