വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരാദീനതകളില്‍ വീര്‍പ്പുമുട്ടി വനഗ്രാമത്തിലെ ചേകാടി എല്‍ പി സ്‌കൂള്‍; യുപിയായി അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യത്തിന് നേരെ കണ്ണടച്ച് അധികൃതര്‍, മുഴുവന്‍ അധ്യാപക തസ്തികളും ഒഴിഞ്ഞുകിടക്കുന്നു!!

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും പരാദീനതകളില്‍ വീര്‍പ്പുമുട്ടി ചേകാടി എല്‍ പി സ്‌കൂള്‍. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വനഗ്രാമമാണ് ചേകാടി സ്‌കൂള്‍. നാല് വശവും വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ചേകാടിയില്‍ എല്‍ പി സ്‌കൂള്‍ ആരംഭിക്കുന്നത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് 1924-ലാണ്.

പിണറായി വിജയന്റെ വിദേശ യാത്ര പെരുമാറ്റചട്ടം നിലനിൽക്കെ... തെരഞ്ഞെടുപ്പു കമ്മിഷന്‍ പരിശോധിക്കണമെന്ന് കെ മുരളീധരൻ

അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സ്‌കൂള്‍ അപ്രഗ്രേഡ് ചെയ്യണമെന്ന ചേകാടി നിവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ഈ ആവശ്യത്തിന് നേരെ അധികൃതര്‍ കാലങ്ങളായി കണ്ണടക്കുകയാണ്. കാട്ടാനശല്യം രൂക്ഷമായ ചേകാടിയില്‍ നിന്നും യു പി മുതല്‍ കുട്ടികള്‍ക്ക് പഠിക്കണമെങ്കില്‍ 13 കിലോമീറ്ററുകള്‍ താണ്ടി പുല്‍പ്പള്ളിയിലെത്തേണ്ട അവസ്ഥയാണ്.

School

നിലവില്‍ ഈ സ്‌കൂള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഒറ്റ അധ്യാപകരും ഇല്ലെന്നതാണ്. നാല് അധ്യാപകരാണ് നിലവില്‍ ചേകാടി എല്‍ പി സ്‌കൂളിലുള്ളത്. ഇവരില്‍ പ്രധാനാധ്യാപികയായ ലില്ലിടീച്ചര്‍ ജൂണ്‍ 30ന് വിരമിക്കാനൊരുങ്ങുകയാണ്. ബാക്കിയുണ്ടായിരുന്ന മൂന്ന് പേര്‍ താല്‍ക്കാലിക അധ്യാപകരായിരുന്നതിനാല്‍ കാലവധി കഴിഞ്ഞ് മടങ്ങുകയാണ്. വനഗ്രാമത്തിലേക്ക് വരാന്‍ അധ്യാപകരാരും തയ്യാറാകാത്തതാണ് സ്‌കൂള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ഓഫീസ് കെട്ടിടമടക്കം നാല് കെട്ടിടങ്ങളാണ് ചേകാടി സ്‌കൂളില്‍ നിലവിലുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ വിശാലമായ മൈതാനവും ഈ എല്‍ പി സ്‌കൂളിനുണ്ട്. അടിസ്ഥാന സൗകര്യം അത്രമോശമല്ലെങ്കിലും, സ്ഥിരം അധ്യാപകരും, ആധുനീക സാങ്കേതിക വിദ്യകളുമില്ലാത്തതാണ് ഇപ്പോള്‍ ഈ സ്‌കൂള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതിനാല്‍ ഹൈടെക് സംവിധാനങ്ങള്‍ ഇനിയും ഈ സ്‌കൂളിലെത്തിയിട്ടില്ല.

നിലവില്‍ 82 കുട്ടികളാണ് ഈ സ്‌കൂളില്‍ പഠനം നടത്തുന്നത്. ഇതില്‍ 73 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കുട്ടികളാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഒരു കുട്ടിയും, മറ്റുള്ളവര്‍ ഒ ബി സി വിഭാഗത്തില്‍പ്പെടുന്നവരുമാണ്. ഇത്രയും കുട്ടികള്‍ ചേകാടി ഗ്രാമത്തില്‍ തന്നെയുള്ളവരാണ്. നാലാംക്ലാസ് പഠനം പൂര്‍ത്തിയായാല്‍ ഈ കുരുന്നുകള്‍ക്ക് തുടര്‍പഠനത്തിനായി പുല്‍പ്പള്ളിയിലെത്തണം.

മതിയായ വാഹനസൗകര്യങ്ങളില്ലാത്ത ഈ വനഗ്രാമത്തില്‍ നിന്നും പുല്‍പ്പള്ളിയിലെത്താന്‍ ഏറെ പ്രയാസമാണ്. ഈ കഷ്ടതകള്‍ സഹിക്കാന്‍ വയ്യാത്തത് കൊണ്ടാണ് പ്രദേശവാസികള്‍ സ്‌കൂള്‍ യു പിയായി അപ്‌ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലസൗകര്യം ഈ സ്‌കൂളിനുള്ളതിനാല്‍ ഫണ്ട് അനുവദിച്ചാല്‍ മാത്രം തീരുന്ന പ്രശ്‌നങ്ങളെ ഇവിടെയുള്ളു.

എന്നാല്‍ ഇതൊന്നും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല. കബനിനദിക്ക് കുറുകെ ചേകാടിപ്പാലം പണി പൂര്‍ത്തിയായിട്ട് നാളുകളായി എന്നാല്‍ പാലത്തിന്റെ ഒരുവശത്തുള്ള തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്ത് അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ റോഡ് പൂര്‍ത്തിയായാല്‍ പുല്‍പ്പള്ളിയില്‍ നിന്നും കര്‍ണാടകയിലെത്താന്‍ ഏറ്റവും എളുപ്പമുള്ള റോഡ്മാര്‍ഗമായി ഇത് മാറും.

Wayanad
English summary
The whole teacher posts are empty in Chekadi LP school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X