Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ വൃദ്ധയായ വീട്ടമ്മയെ കത്തിക്കാട്ടി മോഷണം: പട്ടാപകല്‍ കവര്‍ന്നത് ഒരു ലക്ഷത്തോളം രൂപയും സ്വര്‍ണവും

കല്‍പ്പറ്റ: വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ വൃദ്ധയായ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി രണ്ടംഗസംഘം ഒരു ലക്ഷത്തോളം രൂപ കവര്‍ന്നു. വീട്ടമ്മ തനിച്ചുള്ള സമയം മനസിലാക്കി വീട്ടിലെത്തിയവരാണ് പണം കവര്‍ന്നത്. പടിഞ്ഞാറെത്തറ വീട്ടിക്കാമൂല കുത്തിനി കുഞ്ഞബ്ദുള്ള ഹാജിയുടെ വീട്ടിലാണ് ബുധനാഴ്ച ഉച്ചയോടെ മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ അലക്കാനും മറ്റുമായി പുറത്തിറങ്ങിയ സമയം നോക്കിയാണ് പടിഞ്ഞാറെത്തറ- കല്‍പ്പറ്റ റോഡരികില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ അജ്ഞാതരായ രണ്ടംഗ സംഘമെത്തിയത്.

വീട്ടിലെത്തിയ സംഘം ഉടന്‍ ഒറ്റക്കായിരുന്ന കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ ഫാത്തിമയെ വീട്ടിനുള്ളിലേക്ക് കയറ്റി വാതിലടക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളില്‍ നിന്നു തന്നെ കത്തിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്നതുമായ ഒരു ലക്ഷത്തോളം രൂപയും രണ്ട് ഗ്രാമോളം വരുന്ന മോതിരവും കൈവശപ്പെടുത്തി കടന്നുകളയുകയായിരുന്നു. ഫാത്തിമ ബന്ധുക്കളെ വിളിച്ചു വരുത്തി കാര്യങ്ങള്‍ പറയുമ്പോഴേക്കും മോഷണ സംഘം സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു.

Wayanad

ഒരാഴ്ച മുമ്പ് അപരിചിതനായ ഒരാള്‍ വീട്ടിലെത്തിയിരുന്നതായി ഫാത്തിമ പറയുന്നു. ഇപ്പോള്‍ നടന്ന മോഷണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടാവാമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കല്‍പ്പറ്റ ഡി വൈ എസ് പി ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തിന് കേസ് രജിസ്റ്റര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+