വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടൽ,മാവോയിസത്തെ നേരിടേണ്ടത് ഇങ്ങനെയല്ല;ആഞ്ഞടിച്ച് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം; വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്തോളം വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നത്. ലാത്തികൊണ്ടും തോക്കുകൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. ഏറ്റമുട്ടലിനെ കെപിസിസി ശക്തമായ അപലപിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

നക്‌സലേറ്റ് പ്രസ്ഥാനത്തെ നേരിടേണ്ടത് തോക്കുകൊണ്ടും ലാത്തികൊണ്ടും അല്ല.മാവോയിസം അവസാനിപ്പിക്കാൻ സാമ്പത്തിക സാമൂഹിക മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന നടപടികളാണ് വേണ്ടത്.അതിന് പകരം വ്യാജ ഏറ്റുമുട്ടൽ അഴിച്ചുവിട്ട് യുവാക്കളെ കൊന്ന് തള്ളുകയല്ല വേണ്ടതെന്നും മുല്ലപ്പളളി പറഞ്ഞു.

 page-158859207

ഇപ്പോഴും മലയോര പ്രദേശങ്ങളിലെ ആദിവാസി ഊരുകളിൽ ദാരിദ്രവും പട്ടിയുമാണ്. ഇതെല്ലാം ഉയർത്തിപ്പിടിച്ചാണ് യുവാക്കൾക്ക് ഇത്തരം പ്രവർത്തനങ്ങളിലേക്ക് തിരിയുന്നത്.പട്ടിയാണ് അവസാനിപ്പിക്കേണ്ടത്. തൊഴിൽ നൽകാൻ കയ്യാറാകണം. ഇത്തരം ഏറ്റുമുട്ടലുകളെ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടത്. പുൽച്ചയോടെയാണ് മീൻമുട്ടി വാളരം കുന്നിൽ വെടിവെപ്പ് നടന്നതെന്നാണ് സൂചനകൾ. പട്രോളിങ്ങിനിറങ്ങിയ തണ്ടർബോൾട്ട് സംഘവും മാവോവാദികളും ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ വിവരം ലഭ്യമായിട്ടില്ല.

Recommended Video

cmsvideo
What is Maoism ? എന്താണ് ഈ മാവോയിസം | Oneindia Malayalam

35 വയസുള്ള പുരുഷനാണ് കൊല്ലപ്പെട്ടതെന്ന സൂചനകളുണ്ട്.
ഇയാൾ മലയാളി അല്ലെന്നാണ് സൂചന.303 റൈഫിളാണ് ഉപയോഗിച്ചെന്നും തണ്ടര്‍ബോള്‍ട്ട് സംഘത്തെ ആക്രമിച്ചെന്നുമാണ് പോലീസ് ഭാഷ്യം.ആക്രമിക്കാന്‍ മാവോവാദികള്‍ ഉപയോഗിച്ചെന്ന് പറയുന്ന തോക്കിന്‍റെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പട്രോളിങ് നടത്തവെ സായുധരായ മാവോയിസ്റ്റുകൾ വെടിവെയ്ക്കുകയായിരുന്നുവെന്നും സ്വയരക്ഷയ്ക്ക് തണ്ടർബോർട്ട് സംഘം വെടിവെച്ചുവെന്നുമാണ് പോലീസ് പറയുന്നത്.

Wayanad
English summary
There were about 10 fake encounters during the LDF regime says mullappally ramchandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X