• search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്നോട് ക്ഷമിക്കണം, ഏഴുന്നൂറിന് പകരമായി രണ്ടായിരം അയക്കുന്നു; അമ്പരപ്പിച്ച് കള്ളന്റെ കത്ത്!!

Google Oneindia Malayalam News

കല്‍പ്പറ്റ: മോഷണം പോയ മുതല്‍ തിരിച്ചുകിട്ടുമോ? സാധാരണ സാഹചര്യമാണെങ്കില്‍ കിട്ടില്ല എന്ന് തന്നെ പറയാം. എന്നാല്‍ അസംഭവ്യമായ കാര്യവും അങ്ങനെ സംഭവിച്ചിരിക്കുകയാണ്. പുല്‍പ്പള്ളിയിലെ പെരിക്കല്ലൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്ക് കഴിഞ്ഞ ദിവസം ഒരു പാഴ്‌സല്‍ വന്നിരുന്നു. അതോടെ നാട്ടുകാരെല്ലാം ഞെട്ടിയിരിക്കുകയാണ്.

മഹാസഖ്യത്തിന് പിന്നില്‍ പ്രശാന്ത് കിഷോര്‍? തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ മറുപടി ഇങ്ങനെമഹാസഖ്യത്തിന് പിന്നില്‍ പ്രശാന്ത് കിഷോര്‍? തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ മറുപടി ഇങ്ങനെ

ഇതിനുള്ളില്‍ ഉണ്ടായിരുന്ന കാര്യങ്ങള്‍ വീട്ടമ്മയെ മാത്രമല്ല എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു മോഷ്ടാവിന്റെ കുറ്റസമ്മതം അടങ്ങുന്ന കത്തും ഇതോടൊപ്പമുണ്ടായിരുന്നു. ഇതിന് മുമ്പൊന്നും കേട്ടിട്ടില്ലാത്ത തരത്തിലുള്ളതായിരുന്നു ഇങ്ങനൊരു കുറ്റസമ്മതം. വിശദമായ വിവരങ്ങളിലേക്ക്....

രാജകുമാരിയാണോ, വെളിച്ച പൂക്കള്‍ പൂത്ത് നില്‍ക്കുന്നത് പോലെ; ഭാമയുടെ ക്യൂട്ട് ലുക്കില്‍ ഞെട്ടി ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

1

ഇതില്‍ പാഴ്‌സല്‍ അയച്ചയാളുടെ പേരോ മേല്‍വിലാസമോ ഉണ്ടായിരുന്നില്ല. കവറിനുള്ളിലുണ്ടായിരുന്നത് രണ്ടായിരം രൂപയും ഒരു കത്തും. വീട്ടമ്മയ്ക്ക് പക്ഷേ ഒന്നും മനസ്സിലായില്ല. ഇവര്‍ കത്ത് വായിച്ചതോടെ ശരിക്കും ഞെട്ടിപ്പോയി. കള്ളന്‍ അയച്ച കത്തായിരുന്നു ഇത്. പ്രിയ ചേട്ടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

2

ഇന്ന് അതിന്റെ വില ഏകദേശം രണ്ടായിരം രൂപയോളം വരും. ആ പണം ഞാന്‍ ഈ കത്തിനോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷണിക്കണം എന്ന് അന്നത്തെ കുറ്റവാളി. അതേസമയം ആരാണ് കത്തയച്ചതെന്ന് ഇതുവരെയും വീട്ടുകാര്‍ക്ക് മനസ്സിലായിട്ടില്ല. വീട്ടമ്മയുടെ ഭര്‍ത്താവ് പത്ത് വര്‍ഷം മുമ്പ് മരണപ്പെട്ടതാണ്. ഇനി ആളെ കണ്ടെത്തുക അതുകൊണ്ട് ദുഷ്‌കരമാണ്. നാട്ടുകാര്‍ കള്ളന്റെ കുറ്റബോധം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ്.

3

അതേസമയം വയനാട് ജില്ലയില്‍ ലഹരി കേസുകള്‍ വര്‍ധിക്കുന്നു. ജില്ലയില്‍ പലയിടങ്ങളില്‍ നിന്നായി ഒട്ടേറെ പേരാണ് മാരക ലഹരി മരുന്നുകളും കഞ്ചാവുമെല്ലാമായി പിടിയിലായത്. യുവാക്കളും സ്ത്രീകളും അടക്കമുള്ളവരാണ് ഇപ്പോള്‍ കേസുകളില്‍ പിടിയിലാവുന്നത്. 273.54 ഗ്രാം എംഡിഎംഎ ആണ് ജില്ലയില്‍ ജൂലായ് ഒന്ന് മുതല്‍ ഓഗസ്റ്റ് 9 വരെയുള്ള നാല്‍പ്പത് ദിവസങ്ങളിലായി പിടിച്ചത്.

4

102 പ്രതികള്‍ വിവിധ കേസുകളിലായിട്ടുണ്ട്. എക്‌സൈസ് മാത്രം 468 പരിശോധനകള്‍ സ്വന്തമായും 7 സംയുക്ത പരിശോധനകളും നടത്തി. ഇതേ കാലയളവില്‍ 1.83 കിലോ കഞ്ചാവും ജില്ലയില്‍ പലയിടങ്ങളില്‍ നിന്നായി പിടികൂടിയിട്ടുണ്ട്. ജില്ലയില്‍ ലഹരി മരുന്ന് കടത്തിലും വില്‍പ്പനയിലും പിടിക്കുന്ന ഭൂരിഭാഗം കേസുകളിലും സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടാറുണ്ടെന്നാണ് വിവരം. അടുത്ത കാലത്ത് പിടിച്ച കേസില്‍ വില്‍പ്പന നടത്തിയത് യുവതിയായിരുന്നു.

5

മുമ്പും എംഡിഎംഎ അടക്കമുള്ളവയുടെ വില്‍പ്പനയിലും കടത്തിലും ഇവര്‍ പങ്കാളിയായിരുന്നു. സ്ത്രീയായത് പരിശോധന കുറയുമെന്ന ധാരണയിലാണ് ലഹരി മാഫിയ കാരിയര്‍മാരായി പെണ്‍കുട്ടികളെ ഉപയോഗിക്കുന്നതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അറസ്റ്റില്‍ പലതും ഒറ്റുകൊടുക്കലാണ്. ലഹരി പറഞ്ഞ സ്ഥലത്ത് എത്തിക്കാതെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതിനെ പ്രതികാരം തീര്‍ക്കാനാണ് ഇത്തരം ഒറ്റുകൊടുക്കല്‍ നടക്കുന്നത്.

ഈ ചിത്രത്തില്‍ ആറ് പേരുണ്ട്? കണ്ടെത്താന്‍ സാധിക്കുമോ? വൈറലായി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രംഈ ചിത്രത്തില്‍ ആറ് പേരുണ്ട്? കണ്ടെത്താന്‍ സാധിക്കുമോ? വൈറലായി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം

Recommended Video

cmsvideo
  തീരദേശ നിവാസികൾ മുൻകരുതൽ എടുക്കണം | *Weather
  Wayanad
  English summary
  thief send back theft product's money after 10 years to a women
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X