വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊവരിമല ഭൂസമരം; നിലപാടിലുറച്ച് നേതാക്കള്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കുഞ്ഞിക്കണാരന്‍ നിരാഹാരം തുടരുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: തൊവരിമല ഭൂസമരവുമായി ബന്ധപ്പെട്ട് നിലപാടിലുറച്ച് നേതാക്കള്‍. നിരാഹാരസമരം നടത്തിയതിനെ തുടര്‍ന്ന് വൈത്തിരി സബ്ജയിലില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ സമരനേതാവ് കുഞ്ഞിക്കണാരന്‍ അവിടെയും സമരം തുടരുകയാണ്. ഇതോടെ കുഞ്ഞിക്കണാരന്റെ സമരം മൂന്നാംദിവസം പിന്നിട്ടു.

<strong>എന്തുകൊണ്ട് ചിലയിടങ്ങളിൽ പോകുന്നില്ല? ദില്ലിയിൽ പ്രിയങ്ക സമയം പാഴാക്കുന്നുവെന്ന് കെജ്രിവാൾ</strong>എന്തുകൊണ്ട് ചിലയിടങ്ങളിൽ പോകുന്നില്ല? ദില്ലിയിൽ പ്രിയങ്ക സമയം പാഴാക്കുന്നുവെന്ന് കെജ്രിവാൾ

സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് മൂലം ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഭൂസമരനേതാവ് നിരാഹാരസമരത്തിലേക്ക് കടന്നത്. കുഞ്ഞിക്കണാരന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെയ് 9 വ്യാഴാഴ്ച മുതല്‍ റിലേ നിരാഹാര സമരം കലക്ടറേറ്റിന് മുന്നിലെ സമരപന്തലില്‍ ആരംഭിക്കും.

Kunhikanaran

ഭൂസമര സമിതി വയനാട് ജില്ലാ സെക്രട്ടറിയായ പി.വെളിയനായിരിക്കും ആദ്യം റിലേ നിരാഹാര സമരം ആരംഭിക്കുക. അതേസമയം, കലക്ടറേറ്റിന് മുന്നിലെ സമരം പതിനഞ്ച് ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ സംഘടനാ നേതാക്കള്‍ സമര പന്തലില്‍ ഇപ്പോഴും എത്തിച്ചേരുന്നുണ്ട്. എന്നാല്‍ പ്രശ്രനപരിഹാരത്തിന് സര്‍ക്കാര്‍ കാര്യമായ ശ്രമങ്ങള്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപം.

കഴിഞ്ഞ ജില്ലാ കലക്ടര്‍ സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചെങ്കിലും പരാഹാരമായില്ല. മണ്ണില്‍ കൃഷി ചെയ്ത് ഉപജീവനം നയിക്കാനുള്ള സാഹചര്യം കൂടി ഒരുക്കണമെന്നും ഹാരിസണ്‍സ് ഉള്‍പ്പെടെയുള്ള വന്‍കിടക്കാരെ സര്‍ക്കാരിന് ഭയമാണെന്നുമാണ് സമരക്കാരുടെ ആരോപണം. കലക്ടറേറ്റിന് മുന്നില്‍ നടക്കുന്ന ആദിവാസി സമരത്തിന് കര്‍ഷക ജനാധിപത്യ മുന്നണിയും ബുധനാഴ്ച പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം അനുഷ്ഠിക്കുന്ന കുഞ്ഞിക്കണ്ണനെ കാണാന്‍ സി.പി.ഐ(എംഎല്‍) റെഡ്സ്റ്റാറിന്റെ സംസ്ഥാന കമ്മിറ്റി അംഗം വിനോദ്കുമാര്‍ രാമന്തളി യുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയില്ല. ജയിലിലെ അതീവ സുരക്ഷയുള്ള ഒന്നാം ബ്ലോക്കിലാണ് കുഞ്ഞിക്കണാരനെ മാറ്റിയിട്ടുള്ളത്.

Wayanad
English summary
Thovarimala land strike; Hunger strike in Kannur central jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X