വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് വഴിയുള്ള ലഹരി വസ്തുക്കളുടെ ഒഴുക്ക് തുടരുന്നു: മുത്തങ്ങയില്‍ പിടിച്ചത് 7000 പാക്കറ്റ് ഹാന്‍സ്

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴിയുള്ള ലഹരിവസ്തുക്കളുടെ കടത്ത് വര്‍ധിക്കുന്നു. വയനാട്ടില്‍ ഓരോ ദിവസവും നിരവധി പേരാണ് ലഹരികടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. തോല്‍പ്പെട്ടി, മുത്തങ്ങ ചെക്കുപോസ്റ്റുകള്‍ വഴി കഞ്ചാവ്, നിരോധിത പുകയില ഉല്പന്നങ്ങള്‍ എന്നിവ കടത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഞായറാഴ്ച മുത്തങ്ങ ചെക്കുപോസ്റ്റില്‍ എക്‌സൈസ് വിഭാഗം നടത്തിയ വാഹനപരിശോധനയില്‍ 110 കിലോ തൂക്കമുള്ള ഏഴായിരത്തോളം നിരോധിത പാന്‍മസാല ഉല്പന്നമായ ഹാന്‍സാണ് പിടികൂടിയത്.

 ശ്രീനഗര്‍ ഹോട്ടല്‍ സംഭവം; മേജര്‍ ഗൊഗോയിക്കെതിരെ നടപടി, സീനിയോരിറ്റി കുറച്ചു, ഇനി കശ്മീരിന് പുറത്ത് ശ്രീനഗര്‍ ഹോട്ടല്‍ സംഭവം; മേജര്‍ ഗൊഗോയിക്കെതിരെ നടപടി, സീനിയോരിറ്റി കുറച്ചു, ഇനി കശ്മീരിന് പുറത്ത്

എക്സൈസ് വയനാട് ഇന്റലിജന്‍സ് ബ്യൂറോ, എക്സൈസ് ചെക്പോസ്റ്റ് സംഘങ്ങള്‍ ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയില്‍ കാറിന്റെ ഡിക്കിയിലും, ബോണറ്റിലും ബംപറിലുമായി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഹാന്‍സ്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം ചോലയില്‍ പി ടി സിറാജുദ്ദീന്‍ (40), കൊണ്ടോട്ടി അരൂര്‍ ചണ്ടന്‍പിലാക്കല്‍ കെ.എസ് മുഹമ്മദ് സലീം (33), വാഴയൂര്‍ ചൊല്ലിക്കര ഇ ഫൈസല്‍ (39) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകയിലെ ചാമരാജ് നഗറില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് കടത്തുകയായിരുന്നു ഹാന്‍സെന്നാണ് പ്രതികളില്‍ നിന്നും ലഭിക്കുന്ന വിവരം.

drugarrest-15571

ഹാന്‍സ് കടത്തിയ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെക്ക് പോസ്റ്റുകളില്‍ സാധാരണ പരിശോധനകള്‍ നടക്കാറുണ്ടെങ്കിലും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോ ഉദ്യോഗസ്ഥരും, മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ് സംഘാംഗങ്ങളും ചേര്‍ന്നാണ് ഞായറാഴ്ച പരിശോധന കര്‍ശനമാക്കിയത്. എക്സൈസ് ഇന്റലിജന്റ്സ് ഇന്‍സ്പെക്ടര്‍ ഇന്‍സ്പെക്ടര്‍ എംകെ സുനില്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ പി ഷാജു, പ്രിവന്റീവ് ഓഫീസര്‍മാരായ കെ രമേശ്, കെ അബ്ദുള്‍ അസീസ്, എന്‍ ആര്‍ ബാബുരാജ്, ഷാജിമോന്‍, സിഇഒമാരായ കെഎം ലത്തീഫ്, കെ റഷീദ്, ഡ്രൈവര്‍ കെപി ബീരാന്‍കോയ എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.

Wayanad
English summary
Three arrested in drug smuggling case in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X