വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്പതികളുള്‍പ്പെടെ മുന്ന് പേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്പതികളുള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. 17കാരിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പീച്ചങ്കോട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇരിട്ടി കിളിയന്തറ ഉത്തുംകുഴിയില്‍ സോണി ഫിലിപ്പ് (38), ഇതേ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരുന്ന പാലമുക്ക് ബീരാളി വീട്ടില്‍ ജമീല (30), ഭര്‍ത്താവ് തരിയോട് കാലിക്കുനി ഓടയില്‍ വീട്ടില്‍ ഹംസ (38) എന്നിവരാണ് അറസ്റ്റിലായത്.

pocsocase-155

പെണ്‍കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാ നത്തില്‍ മൂന്ന് പ്രതികള്‍ക്കെതിരെയും ബലാത്സംഗത്തിനും, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. മാനന്തവാടി വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

pocsocasewayanad

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വര്‍ഷമായി പല തവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട്. പരാതിക്കാരിയായ പെണ്‍കുട്ടിയെ ഒന്നാം പ്രതി സോണി ഫിലിപ്പ് രണ്ടാം പ്രതി ജമീലയുടെ ഒത്താശയോടെ പല തവണ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ ജമീലയുടെ ഭര്‍ത്താവായ മൂന്നാം പ്രതി ഹംസ പല തവണ ലൈംഗീക ഉദ്ദേശത്തോടെ പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ പിടിക്കുകയും, മോശമായി പെരുമാറുകയും ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Wayanad
English summary
three arrested in pocso case in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X