വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി

  • By News Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കൂടി കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. ചുണ്ടേല്‍ സ്വദേശി (43 വയസ്) , നീലഗിരി സ്വദേശി (34 വയസ്) , മാനന്തവാടി സ്വദേശി (27 വയസ്) എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ചുണ്ടേല്‍ സ്വദേശി കുവൈത്തില്‍ നിന്ന് ജൂണ്‍ 12 ന് കൊച്ചി വഴിയും, നീലഗിരി സ്വദേശി കുവൈറ്റില്‍ നിന്ന് ജൂണ്‍ 11 ന് കോഴിക്കോട് വഴിയും, മാനന്തവാടി സ്വദേശി മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ 4 ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് വഴിയും ജില്ലയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.

സ്രവ പരിശോധന പോസിറ്റീവായതിനെ തുടര്‍ന്ന് മൂന്നു പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

corona

ഒരാള്‍ ജില്ലയില്‍ കൊവിഡ് മുക്തി നേടുകയും ചെയ്തു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചീരാല്‍ സ്വദേശിയുടേതാണ് സാമ്പിള്‍ പരിശോധന നെഗറ്റീവായത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 19 പേരാണ് ചികിത്സയില്‍ കഴിയുന്നത്. എല്ലാവരും മാനന്തവാടി ജില്ലാ ആശുപത്രിയിലാണ്.

അതേസമയം കേരളത്തില്‍ ഇന്നും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ട്. സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം ബാധിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണമാണ് എന്നത് സംസ്ഥാനത്തിന് ആശ്വാസമാണ്. 90 പേരാണ് ഇന്ന് കൊവിഡില്‍ നിന്നും മുക്തി നേടിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ നിന്ന് വന്ന 8 പേര്‍ക്കും ദില്ലിയില്‍ നിന്നുളള 5 പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നുളള 4 പേര്‍ക്കും ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും കൊവിഡ് കണ്ടെത്തി.

Recommended Video

cmsvideo
കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam

കൊല്ലത്ത് 14 പേര്‍ക്കും മലപ്പുറത്ത് 11 പേര്‍ക്കും തൃശൂര്‍ 8 പേര്‍ക്കും എറണാകുളത്ത് 5 പേര്‍ക്കും പാലക്കാട് 6 പേര്‍ക്കും കോട്ടയത്തും കണ്ണൂരും 4 പേര്‍ക്കും തിരുവനന്തപുരത്ത് 3 പേര്‍ക്കും കാസര്‍കോട് 9 പേര്‍ക്കും കോഴിക്കോട് 6 പേര്‍ക്കും വയനാട്ടില്‍ 3 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം- 10, കൊല്ലം-4, പത്തനംതിട്ട-5 , ആലപ്പുഴ- 16, കോട്ടയം-3, എറണാകുളം-2, തൃശൂര്‍ -11, പാലക്കാട്-24, കോഴിക്കോട്- 14, കണ്ണൂര്‍- 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം.

'പൗരന്മാർക്കു പോലും ചോദ്യം ചെയ്യാനാകത്ത കമ്മ്യൂണിസ്റ്റ്‌ ഏകാധിപത്യ രാജ്യം; ഇത് മനസിലാക്കി ഇടപെടണം''പൗരന്മാർക്കു പോലും ചോദ്യം ചെയ്യാനാകത്ത കമ്മ്യൂണിസ്റ്റ്‌ ഏകാധിപത്യ രാജ്യം; ഇത് മനസിലാക്കി ഇടപെടണം'

Wayanad
English summary
Three more covid-19 Cases Reported in Wayanad Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X