വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൊറോണ; 2 പേര്‍ കര്‍ണ്ണാടകയില്‍ നിന്നും തിരിച്ചെത്തിയത്

  • By News Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണ്ണാടകയില്‍ നിന്നും തിരിച്ചെത്തിയ പനമരം പഞ്ചായത്ത് പരിധിയിലെ 48 ഉം 20 ഉം വയസ് പ്രായമുള്ളവര്‍ക്കും മെയ് 20 ന് ദുബായില്‍ നിന്നു കൊച്ചി അന്താരാഷ്ട്ര വിമാനം വഴി തിരിച്ചെത്തിയ കല്‍പറ്റ സ്വദേശിയായ 63 കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പനമരം സ്വദേശികള്‍ മെയ് 28 നാണ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ എത്തുന്നത്. പരിശോധന ഫലം പോസിറ്റീവായതോടെ മൂന്ന് പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

corona

ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് 16 പേര്‍ നമാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലും ചികിത്സയില്‍ കഴിയുകയാണ്. നിലവില്‍ ഇന്ന് നിരീക്ഷത്തില്‍ പ്രവേശിച്ച 394 പേര്‍ ഉള്‍പ്പെടെ 3835 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 248 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കി.

ജില്ലയില്‍ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 2419 സാംപിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതില്‍ 1877 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 1871 എണ്ണം നെഗറ്റീവാണ്. 542 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

വയനാട് ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2111 സാംപിളുകളില്‍ 1732 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 1698 എണ്ണം നെഗറ്റീവാണ്. 374 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 1 ന് 57 പേര്‍ക്കും പിന്നീട് 86, 82,94 എന്നീ നിരക്കിലാണ് സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം. സ്ഥിതി രൂക്ഷമാവുന്നുവെന്നാണ് ഇത് കാണിക്കുന്നത് എന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ല തിരിച്ച് നോക്കുമ്പോള്‍ വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരെ കൂടാതെ പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11, എറണാകുളം 10, തൃശൂര്‍ 8, ആലപ്പുഴ, തിരുവനന്തപുരം 5, കോഴിക്കോട് 4, ഇടുക്കി 3 കൊല്ലം 2 കോട്ടയം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരില്‍ 25 പേര്‍ മഹാരാഷ്ട്ര, തമഴിനാട് 10, കര്‍ണ്ണാടക 3, ഇത്തര്‍പ്രദേശ്, ഹരിയാന, ലക്ഷ്യദ്വീപ് എന്നിവിടങ്ങളില്‍ 1 വീതം, ദില്ലി-4, ആന്ധപ്രദേശ് 3 എന്നീ നിരക്കിലാണ്.

128 ഹോട്ട്‌സ്‌പോര്‍ട്ടുകളാണ് സംസ്ഥാനത്തുള്ളത്. വയനാട് 3, കണ്ണൂര്‍, കോഴിക്കോട് ഓരോന്ന് വീതമാണ് പുതിയ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍.

Wayanad
English summary
Three New Covid-19 Cases Confirmed in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X