ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമം: 26 കിലോ ചന്ദനവുമായി മൂന്നംഗ സംഘം അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി: ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 26.5 കിലോ ചന്ദനവുമായി മൂന്നംഗ സംഘം പിടിയില്‍. വനം വകുപ്പ് ഫ്ളയിംഗ് സ്ക്വാഡാണ് സംഘത്തെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയോടെ ബത്തേരി -മാനന്തവാടി റൂട്ടില്‍ മന്ദംകൊല്ലിയില്‍ വെച്ചാണ് ചന്ദനവുമായി മൂന്നു പേരെയും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പുത്തന്‍കുന്ന് കൊട്ടംകുനി കോളനി ബേബി(41), നെന്മേനികുന്ന് തേനമാക്കില്‍ സന്തോഷ്(46), പുത്തന്‍കുന്ന് ചിറ്റൂര്‍ സിനു(34)എന്നിവരാണ് പിടിയിലായത്.
ഫ്ളയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് ഇവരെ പിടികൂടിയത്. സംഘത്തിന്റെ പക്കല്‍ നിന്ന് ഇരുപത്താറര കിലോ ചന്ദനം കണ്ടെടുത്തിട്ടുണ്ട്. വ്യത്യസ്ത വലുപ്പത്തിലാക്കി 14 കഷ്ണങ്ങളാക്കിയായിരുന്നു ചന്ദനം ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്നത്. മുത്തങ്ങ റെയ്ഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പ്പെടുന്ന സ്വകാര്യ സ്ഥലത്തു നിന്നുമാണ് ചന്ദനം മുറിച്ചെതെന്നാണ് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞതെന്ന് ഫ്ളയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസര്‍ എം.പദ്മനാഭന് വ്യക്തമാക്കി.

എന്നാല്‍ തെളിവെടുപ്പ് നടത്തിയതിനു ശേഷമാത്രമേ ഇതില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദനവേട്ടയില്‍ പത്മനാഭനൊപ്പം ഫ്ളയിംഗ് സ്ക്വാഡ് എസ്.എഫ്.ഒ എ.എസ്.രാജന്, ബി.എഫ്.ഒമാരായ ബി.പി.രാജു, എ.പി.സജി പ്രസാദ്, കെ.കെ.ചന്ദ്രന്, ഡ്രൈവര്‍ ആര്.സജികുമാര്‍, ബത്തേരി റെയ്ഞ്ചിലെ എസ്.എഫ്.ഒ.എസ് കെ.സനില്‍, ബി.എഫ്.ഒ കെ.പി.സന്തോഷ്, നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ മറ്റ് ജീവനക്കാരുമുണ്ടായിരുന്നു. ചന്ദനം കടത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷയും, ഇവരെ പിന്തുടര്ന്നെത്തിയ ഒരു സ്കൂട്ടിയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചന്ദനം മുറിച്ച സ്ഥലവും മറ്റും പരിശോധിക്കുന്നതിനായി പിടിയിലായവരെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications