വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമം: 26 കിലോ ചന്ദനവുമായി മൂന്നംഗ സംഘം അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 26.5 കിലോ ചന്ദനവുമായി മൂന്നംഗ സംഘം പിടിയില്‍. വനം വകുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡാണ് സംഘത്തെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയോടെ ബത്തേരി -മാനന്തവാടി റൂട്ടില്‍ മന്ദംകൊല്ലിയില്‍ വെച്ചാണ് ചന്ദനവുമായി മൂന്നു പേരെയും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പുത്തന്‍കുന്ന് കൊട്ടംകുനി കോളനി ബേബി(41), നെന്മേനികുന്ന് തേനമാക്കില്‍ സന്തോഷ്(46), പുത്തന്‍കുന്ന് ചിറ്റൂര്‍ സിനു(34)എന്നിവരാണ് പിടിയിലായത്.

<strong>ഡോക്ടര്‍മാരെയും ഞെട്ടിച്ച് ഹനാന്‍; ഓണ്‍ലൈന്‍ മീന്‍ കച്ചവടം!! അപൂര്‍വ പെണ്‍കുട്ടിയെന്ന് ഡോക്ടര്‍</strong>ഡോക്ടര്‍മാരെയും ഞെട്ടിച്ച് ഹനാന്‍; ഓണ്‍ലൈന്‍ മീന്‍ കച്ചവടം!! അപൂര്‍വ പെണ്‍കുട്ടിയെന്ന് ഡോക്ടര്‍

ഫ്‌ളയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് ഇവരെ പിടികൂടിയത്. സംഘത്തിന്റെ പക്കല്‍ നിന്ന് ഇരുപത്താറര കിലോ ചന്ദനം കണ്ടെടുത്തിട്ടുണ്ട്. വ്യത്യസ്ത വലുപ്പത്തിലാക്കി 14 കഷ്ണങ്ങളാക്കിയായിരുന്നു ചന്ദനം ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്നത്. മുത്തങ്ങ റെയ്ഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്വകാര്യ സ്ഥലത്തു നിന്നുമാണ് ചന്ദനം മുറിച്ചെതെന്നാണ് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞതെന്ന് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ എം.പദ്മനാഭന്‍ വ്യക്തമാക്കി.

sandalwood-1

എന്നാല്‍ തെളിവെടുപ്പ് നടത്തിയതിനു ശേഷമാത്രമേ ഇതില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദനവേട്ടയില്‍ പത്മനാഭനൊപ്പം ഫ്‌ളയിംഗ് സ്‌ക്വാഡ് എസ്.എഫ്.ഒ എ.എസ്.രാജന്‍, ബി.എഫ്.ഒമാരായ ബി.പി.രാജു, എ.പി.സജി പ്രസാദ്, കെ.കെ.ചന്ദ്രന്‍, ഡ്രൈവര്‍ ആര്‍.സജികുമാര്‍, ബത്തേരി റെയ്ഞ്ചിലെ എസ്.എഫ്.ഒ.എസ് കെ.സനില്‍, ബി.എഫ്.ഒ കെ.പി.സന്തോഷ്, നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ മറ്റ് ജീവനക്കാരുമുണ്ടായിരുന്നു. ചന്ദനം കടത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷയും, ഇവരെ പിന്തുടര്‍ന്നെത്തിയ ഒരു സ്‌കൂട്ടിയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചന്ദനം മുറിച്ച സ്ഥലവും മറ്റും പരിശോധിക്കുന്നതിനായി പിടിയിലായവരെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും.

Wayanad
English summary
Three people arrested with sandal wood from wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X