വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ മൂന്ന് മുന്നണികളും പ്രചരണം ശക്തമാക്കി; രാഹുല്‍ നാലിനെത്തും, തുഷാര്‍ ചൊവ്വാഴ്ച പത്രിക നല്‍കും, സുനീറിന്റെ പ്രചരണവും കൊഴുക്കുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ ചിത്രം തെളിഞ്ഞതോടെ പ്രചരണത്തില്‍ ആവേശച്ചൂടേറി. യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയെ നേരിടാന്‍ എന്‍ ഡി എയില്‍ നിന്നും തുഷാര്‍ വെള്ളാപ്പള്ളി കൂടിയെത്തിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇടതുമുന്നണി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കിയിട്ടുണ്ട്. സീറ്റ് പിടിച്ചെടുക്കുമെന്നും രാഹുലിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നുമാണ് ഇടതുസ്ഥാനാര്‍ത്ഥി പി പി സുനീര്‍ വ്യക്തമാക്കിയത്.

ചാലക്കുടിയിലെ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ; എഎൻ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത് ശബരിമല വിഷയത്തിൽ!

മാനന്തവാടി നിയോജകമണ്ഡലത്തിലെ തിരുനെല്ലി, പനമരം, വെള്ളമുണ്ട പഞ്ചായത്തുകളിലായിരുന്നു തിങ്കളാഴ്ച സുനീറിന്റെ പര്യടനപരിപാടികള്‍. അതേസമയം, പ്രചരണ പരിപാടികളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെ പി സി സി നേതാക്കള്‍ പങ്കെടുക്കുന്ന യോഗം ചൊവ്വാഴ്ച വയനാട് ഡി സി സി ഓഫീസില്‍ നടക്കും. രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. എ ഐ സി സി നേതാക്കളായ മുകുള്‍ വാസ്‌നിക്, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നാണറിയുന്നത്.

Wayanad

നാലിന് രാവിലെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെത്തും. ഹെലികോപ്റ്ററിറങ്ങുന്ന കല്‍പ്പറ്റയിലെ എസ് കെ എം ജെ ഹൈസ്‌ക്കൂളില്‍ എസ് പി ജി സേനാംഗങ്ങളെത്തി പരിശോധന നടത്തി. ജില്ലയില്‍ ശക്തമായ സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭവനസന്ദര്‍ശനമടക്കമുള്ള പ്രചരണ പരിപാടികളാണ് തിങ്കളാഴ്ച യു ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയത്. ഏപ്രില്‍ ഒമ്പതിന് എ കെ ആന്റണി വയനാട്ടില്‍ പ്രചരണത്തിനെത്തും. ദേശീയനേതാക്കളടക്കം ജില്ലയിലെത്തുമെന്നാണ് അറിയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ചൊവ്വാഴ്ച വയനാട്ടിലെത്തി പത്രിക സമര്‍പ്പിക്കും. രാഹുലിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നാണ് എന്‍ ഡി എ ജില്ലാഘടകവും വ്യക്തമാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എണ്‍പതിനായിരത്തില്‍പ്പരം വോട്ടുകളാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് നേടാനായത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ വയനാട് ലോക്‌സഭാ മണ്ഡലം ദേശീയശ്രദ്ധയാകര്‍ഷിച്ചതോടെ മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്.

പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട് അടക്കമുള്ള നേതാക്കള്‍ ഉടന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കായി ജില്ലയിലെത്തും. ദേശീയനേതാക്കളെ ഇറക്കാനാണ് എന്‍ ഡി എയുടെയും തീരുമാനം. ചൊവ്വാഴ്ച ഡി സി സിയില്‍ ചേരുന്ന യോഗത്തോടെ ജില്ലയില്‍ പ്രചരണത്തിനെത്തുന്ന ദേശീയ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രവും വ്യക്തമാവും. ബത്തേരി നിയോജകമണ്ഡലത്തിലെ പ്രചരണത്തിന് ശക്തിക്കൂട്ടി യു ഡി എഫ് തിങ്കളാഴ്ച വൈകിട്ട് ബത്തേരിയില്‍ നടത്തിയ റോഡ്‌ഷോയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്.

Wayanad
English summary
Thushar Vellappally will sumbit nomination at Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X