വയനാട്ടില്‍ പുലി കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി: മയക്കുവെടി വെച്ച് പിടികൂടി
Recommended Video

മേപ്പാടി: വയനാട്ടില്‍ വീണ്ടും പുലിയെ പിടികൂടി. മേപ്പാടി താഴെ അരപ്പറ്റ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ തേയിലത്തോട്ടത്തില്‍ കെണിയില്‍ കുടുങ്ങിയ നിലയിലാണ് ഇന്ന് പുലര്‍ച്ചെ പുലിയെ കണ്ടെത്തിയത്. കാട്ടുപന്നികളെ പിടികൂടാനായി ഒരുക്കിയ വാഹനത്തിന്റെ കേബിള്‍ ഉപയോഗിച്ചുണ്ടാക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്. ഊട്ടി റോഡില്‍ നിന്നും ഏകദേശം മുന്നൂറ് മീറ്റര്‍ അകലെയാണ് പുലി കുടുങ്ങികിടന്നത്. പുലി കുടുങ്ങി കിടന്ന പ്രദേശത്തിന് സമീപം ജനവാസ കേന്ദ്രമാണ്.
എസ്റ്റേറ്റിലൂടെയുള്ള ചെറിയ റോഡിലാണ് പുലി കുടുങ്ങി കിടന്നത്. ഇതുവഴി സ്ഥിരമായി രാവിലെ ആറ് മണിക്ക് മുമ്പ് അരപ്പറ്റ തേയില ഫാക്ടറിയിലേക്ക് തൊഴിലാളികള്‍ ജോലി പോകാറുണ്ട്. ജോലിക്ക് പോകുകയായിരുന്ന എസ്റ്റേറ്റ് തൊഴിലാളിയാണ് ആദ്യം പുലിയെ കാണുന്നത്. തൊഴിലാളിയെ കണ്ട ഉടനെ പുലി ചീറി എഴുന്നേല്ക്കാന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കെണിയില്‍ കുടുങ്ങിയതാണെന്നറിയാതെ തൊഴിലാളി പരിഭ്രമിച്ചോടി നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി പരിസരം പരിശോധിച്ചപ്പോഴാണ് സംഭവം സത്യമാണെന്നും, പുലി കെണിയിലകപ്പെട്ടതാണെന്നും മനസിലാക്കുന്നത്. ഉടനെ ഫോറസ്റ്റധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു.

വയനാട് ഫോറസ്റ്റ് റൈഞ്ച് ഓഫീസര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും, മേപ്പാടി അസിസ്റ്റന്റ് പോലീസ് ഓഫിസര്‍ പി. കെ അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി പുലിയെ മയക്കു വെടിവെക്കുകയായിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും പുലി മയങ്ങാത്തതിനാല്‍ വീണ്ടും മയക്കുവെടിവെച്ചതിന് ശേഷം മയക്കിയാണ് പുലിയെ കൂട്ടാലാക്കി പൂക്കോട് വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ട് പോയത്. കെണിയില്‍പ്പെട്ടത് മൂന്ന് വയസ് പ്രായമുള്ള പെണ്പുലിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡി.എഫ്.ഒ രഞ്ജിത്ത്, റൈഞ്ച് ഓഫിസര്‍ ബാബുരാജ്, ഫോറസ്റ്റ് സെപഷ്യല്‍ സ്ക്വാഡ് പത്മനാഭന്, ഡെപ്യൂട്ടി റൈഞ്ച് ഓഫീസര്‍ ഷിജു, മേപ്പാടി പോലീസ് എ.എസ് ഐ പി.കെ അബ്ബാസ്. സി.പി.ഒ മാരായ മധു,വിമല്‍, ഹബീബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുലിയെ പിടികൂടി വെററിനറി ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാഴ്ചക്കിടെ വയനാട്ടില്‍ രണ്ടാമത്തെ പുലിയാണ് കെണിയിലാവുന്നത്. കല്‍പ്പറ്റ ഗൂഡലായിക്കുന്നില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ നാല് വയസുള്ള പെണ്‍പുലി കഴിഞ്ഞ ദിവസം കുടുങ്ങിയിരുന്നു. പ്രദേശത്ത് പുലിശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു കെണിയൊരുക്കിയത്. ഈ മാസം തന്നെ സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ തേലംപറ്റയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവയും കുടുങ്ങിയിരുന്നു. വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അടുത്തിടെ പുലിയുടെയും, കടുവയുടെയും ശല്യം രൂക്ഷമായിരിക്കുകയാണ്.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications