മയക്കുവെടി ഏറ്റില്ല; കടുവയെ ബന്ദിപ്പൂര്‍ വനത്തിലേക്ക് അയച്ചു
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളി കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കര്‍ണാടക ബന്ദിപ്പൂര്‍ വനത്തിലേക്ക് തുരത്തി.കര്‍ണാടക അതിര്‍ത്തിയിലെ പാറകവലയില്‍ വെച്ച് കടുവയെ മക്കുവെടി വെച്ചെങ്കിലും മയങ്ങാതയതോടെയാണ് ഓടിച്ച് കന്നാരം പുഴ കടത്തിയത്. ഉച്ചക്ക് രണ്ടരയോടെയാണ് പാറക്കവലയില്‍ ആളില്ലാത്ത വീട്ടില്‍ കടുവയെ കണ്ടത്. തൊട്ടടുത്ത വയലിലേക്ക് മാറിയതോടെയാണ് വനപാലകര്‍ ആകാശ നിരീക്ഷണം നടത്തി മയക്കുവെടി വയ്ക്കാനുള്ള സാഹചര്യമൊരുക്കിയത്.
മയക്കുവെടി വെച്ചെങ്കിലും കടുവ മയങ്ങിയില്ല. കടുവയുടെ ആക്രമത്തില്‍ വനം വാച്ചര്‍ക്ക് പരിക്കേറ്റു. പുല്‍പ്പള്ളി ഫോറസ്റ്റ് ഓഫീസിലെ വാച്ചര്‍ വിജേഷിന് ആണ് പരിക്കേറ്റത്. കയ്യില്‍ ഗുരുതര പരിക്കേറ്റതിനാല്‍ ശസ്ത്രക്രീയക്കായി സ്വകാര്യ മെഡിക്കല്‍ കോളേജ്ലേക്ക് മാറ്റി. കടുവയെ വീണ്ടും മയക്കുവെടി വെക്കാന്‍ ശ്രമിച്ചെങ്കിലും പദ്ധതി വിജയം കണ്ടില്ല.

കടുവ ബന്ദിപ്പൂര്‍ കടുവ സങ്കേതം ലക്ഷ്യമാക്കി നീങ്ങിയതോടെ വനപാലകര്‍ ഓടിച്ച് കന്നാരംപുഴ കടത്തി. കടുവയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എന്ന് വയനാട് ലൈഫ് വാര്ഡന് നരേന്ദ്രബാബു പറഞ്ഞു. പരിക്കുണ്ടെന്ന കാര്യം ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലെ വനപാലകരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊടുവള്ളി ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ പ്രദേശ വാസികളെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. വനം വകുപ്പ് ദിവസങ്ങളാി നടത്തിയ തിരച്ചിലുകള്‍ക്കൊടുവിലാണ് കടുവയെ കണ്ടെത്തുന്നത്. നേരത്തെ തിരച്ചിലിനിടയില്‍ മറ്റൊരു വനംവകുപ്പ് ഉദ്യോഗസ്ഥനും കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇദ്ദേഹവും സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications