വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മയക്കുവെടി ഏറ്റില്ല; കടുവയെ ബന്ദിപ്പൂര്‍ വനത്തിലേക്ക്‌ അയച്ചു

Google Oneindia Malayalam News

പുല്‍പ്പള്ളി: വയനാട്‌ പുല്‍പ്പള്ളി കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കര്‍ണാടക ബന്ദിപ്പൂര്‍ വനത്തിലേക്ക്‌ തുരത്തി.കര്‍ണാടക അതിര്‍ത്തിയിലെ പാറകവലയില്‍ വെച്ച്‌ കടുവയെ മക്കുവെടി വെച്ചെങ്കിലും മയങ്ങാതയതോടെയാണ്‌ ഓടിച്ച്‌ കന്നാരം പുഴ കടത്തിയത്‌. ഉച്ചക്ക്‌ രണ്ടരയോടെയാണ്‌ പാറക്കവലയില്‍ ആളില്ലാത്ത വീട്ടില്‍ കടുവയെ കണ്ടത്‌. തൊട്ടടുത്ത വയലിലേക്ക്‌ മാറിയതോടെയാണ്‌ വനപാലകര്‍ ആകാശ നിരീക്ഷണം നടത്തി മയക്കുവെടി വയ്‌ക്കാനുള്ള സാഹചര്യമൊരുക്കിയത്‌.

മയക്കുവെടി വെച്ചെങ്കിലും കടുവ മയങ്ങിയില്ല. കടുവയുടെ ആക്രമത്തില്‍ വനം വാച്ചര്‍ക്ക്‌ പരിക്കേറ്റു. പുല്‍പ്പള്ളി ഫോറസ്‌റ്റ്‌ ഓഫീസിലെ വാച്ചര്‍ വിജേഷിന്‌ ആണ്‌ പരിക്കേറ്റത്‌. കയ്യില്‍ ഗുരുതര പരിക്കേറ്റതിനാല്‍ ശസ്‌ത്രക്രീയക്കായി സ്വകാര്യ മെഡിക്കല്‍ കോളേജ്‌ലേക്ക്‌ മാറ്റി. കടുവയെ വീണ്ടും മയക്കുവെടി വെക്കാന്‍ ശ്രമിച്ചെങ്കിലും പദ്ധതി വിജയം കണ്ടില്ല.

tiger

കടുവ ബന്ദിപ്പൂര്‍ കടുവ സങ്കേതം ലക്ഷ്യമാക്കി നീങ്ങിയതോടെ വനപാലകര്‍ ഓടിച്ച്‌ കന്നാരംപുഴ കടത്തി. കടുവയ്‌ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. എന്ന്‌ വയനാട്‌ ലൈഫ്‌ വാര്‍ഡന്‍ നരേന്ദ്രബാബു പറഞ്ഞു. പരിക്കുണ്ടെന്ന കാര്യം ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലെ വനപാലകരെ അറിയിച്ചിട്ടുണ്ട്‌. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊടുവള്ളി ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ പ്രദേശ വാസികളെ പരിഭ്രാന്തിയിലാഴ്‌ത്തിയിരുന്നു. വനം വകുപ്പ്‌ ദിവസങ്ങളാി നടത്തിയ തിരച്ചിലുകള്‍ക്കൊടുവിലാണ്‌ കടുവയെ കണ്ടെത്തുന്നത്‌. നേരത്തെ തിരച്ചിലിനിടയില്‍ മറ്റൊരു വനംവകുപ്പ്‌ ഉദ്യോഗസ്ഥനും കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇദ്ദേഹവും സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Wayanad
English summary
tiger attack; tiger was send to bandipur forest karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X