വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റേഞ്ച് ഓഫീസറുടെ തലയിലേക്ക് ചാടി വീണ് കടുവ; വനത്തിലേക്ക് വലിച്ചിഴച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്

Google Oneindia Malayalam News

ബത്തേരി: ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കാട്ടിലേക്ക് തുരത്തുന്നതിനിടെ റേഞ്ച് ഓഫീസര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ കടുവയുടെ ആക്രമണം. ചെതലയത്ത് റേഞ്ച് ഓഫീസര്‍ ടി ശശി കുമാര്‍, ഡ്രൈവര്‍ മാനുവല്‍ ജോര്‍ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടി ശശി കുമാറിന്റെ മുഖത്തും പുറത്തും പരിക്കേറ്റിട്ടുണ്ട്. മാനുവലിന് കാലിനാണ് പരിക്കേറ്റത്. ഇരുവരേയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ വൈകിട്ട് അഞ്ചോടെ പുല്‍പ്പള്ളി ചാത്തമംഗലത്തായിരുന്നു സംഭവം. ചാത്തമംഗലത്ത് തൊഴുത്തില്‍ കെട്ടിയ പശുവിനെ കഴിഞ്ഞ ബുധനാഴ്ച്ച കടുവ കൊന്നിരുന്നു. തുടര്‍ന്ന് സ്ഥലത്ത് ക്യാമറ സ്ഥാപിച്ച നിരീക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച്ചയുടെ കടുവ എത്തി തൊഴുത്തില്‍ കിടന്ന പശുവിന്റെ ജഢം പുറത്തേക്ക് വലിച്ചിഴച്ചിരുന്നു. ഈ സാഹചര്യത്തില്‍ കടുവ കൃഷിയിടത്തില്‍ തന്നെയുണ്ടെന്ന് ബോധ്യമായതോടെയാണ് റേഞ്ച് ഓഫീസര്‍ ടി ശശികുമാറും സംഘവും അവിടെയെത്തിയത്. പിന്നാലെ ഇരുവര്‍ക്കും നേരെ കടുവ ചാടി വീഴുകയായിരുന്നു.

tiger

റേഞ്ച് ഓഫീസറുടെ തലയിലേക്കായിരുന്നു കടുവ ചാടി വീണത്. ഹെല്‍മെറ്റ് ഉള്ളതിനാല്‍ ഒരു വലിയ ദുരന്തമൊഴിയുകയായിരുന്നു. കടുവയെ തുരത്താന്‍ ടി ശശികുമാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ കുടെയുള്ളവരായിരുന്നു ഹെല്‍മെറ്റ് ധരിക്കാന്‍ പറഞ്ഞത്. എന്നാല്‍ ഇത് രക്ഷയാവുകയായിരുന്നു. അ ഇരുവര്‍ക്കും മുന്നിലേക്ക് അലറികൊണ്ടെത്തിയ കടുവ ശശി കുമാറിന്റെ മുകളിലേക്ക് ചാടി വീഴുകയായിരുന്നു. നിലത്ത് വീണ റേയിഞ്ചറെ കടുവ വനത്തിലേക്ക് വലിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുന്നതാണ് മാനുവല്‍ കണ്ടത്.

ഒരു നിമിഷം കൂടി വൈകിയിരുന്നുവെങ്കില്‍ ആളുമായി കടുവ ഉള്‍വനത്തിലേക്ക് മറയുമെന്ന് മനസ്സിലാക്കിയ മാനുവല്‍ ഉടനെ തന്റെ കയ്യിലെ വടി കടുവയുടെ നേരെ എറിയുകയായിരുന്നു. ഇതിനോടൊപ്പം കുറച്ച് ദുരത്തേക്ക് റെയിഞ്ച് ഓഫീസറെ കടുവ വലിച്ചിഴച്ച് കൊണ്ട് പോയിരുന്നു. വടി ദേഹത്ത് പതിച്ചപ്പോള്‍ കടുവ മാനുവലിന്റെ നേരത്തേക്ക് തിരിയുകയായിരുന്നു.

കാലില്‍ കടിച്ച് കടുവയുടെ പല്ലില്‍ മാനുവലിന്റെ ഷൂ കുരുങ്ങുകയായിരുന്നു. ഷൂ കടിച്ചുപിടിച്ച് നിലത്ത് കിടന്ന റേയിഞ്ചറുടെ സമീപത്ത് കൂടിയാണ് കടുവ ഉള്‍വനത്തിലേക്ക് കടക്കുകയായിരുന്നു.

താങ്കള്‍ എന്തിനിങ്ങനെ ക്ഷോഭിക്കണം മുഖ്യമന്ത്രീ.., ചോദ്യങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറയണംതാങ്കള്‍ എന്തിനിങ്ങനെ ക്ഷോഭിക്കണം മുഖ്യമന്ത്രീ.., ചോദ്യങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറയണം

' പിണറായി തമ്പ്രാന് സ്തുതി മാത്രം; ഇത് കേരളത്തില്‍ വിലപ്പോവില്ല;കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ശബ്ദം'' പിണറായി തമ്പ്രാന് സ്തുതി മാത്രം; ഇത് കേരളത്തില്‍ വിലപ്പോവില്ല;കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ശബ്ദം'

'എന്‍ജിഒ സഖാവിന് റമ്മി കളിക്കാന്‍ തട്ടിച്ചത് 2 കോടി, കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോ?''എന്‍ജിഒ സഖാവിന് റമ്മി കളിക്കാന്‍ തട്ടിച്ചത് 2 കോടി, കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോ?'

Wayanad
English summary
tiger attacked range officer and driver in wayanad chethalayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X