വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാടിനെ വിറപ്പിച്ച നരഭോജി കടുവ പിടിയിലായി: പിടികൂടിയത് വനം വകുപ്പിന്റ നേതൃത്വത്തിൽ സാഹസികമായി: വീണ്ടും പ്രദേശവാസികളുടെ റോഡ് ഉപരോധം

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി മച്ചൂർ പ്രദേശത്തെ ഭീതിയിലാഴ്ത്തിയ നരഭോജികടുവയെ വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘം മയക്ക് വെടിവെച്ച് പിടികൂടി. വെള്ളിയാഴ്ച രാവിലെ മുതലാണ് വനം വകുപ്പ് കുങ്കിയാനകളുടെ സഹായത്തോടെ കടുവയെ പിടികൂടാൻ ശ്രമം തുടങ്ങിയത്.

<strong>ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയെ ഒന്നാം പ്രതിയാക്കി എഫ്ഐആർ, കൊ​ച്ചി​യി​ലെ ബ്യൂ​ട്ടി സ​ലൂ​ൺ വെ​ടി​വ​യ്പു കേ​സി​ൽ വ​ഴി​ത്തി​രി​വ്</strong>ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയെ ഒന്നാം പ്രതിയാക്കി എഫ്ഐആർ, കൊ​ച്ചി​യി​ലെ ബ്യൂ​ട്ടി സ​ലൂ​ൺ വെ​ടി​വ​യ്പു കേ​സി​ൽ വ​ഴി​ത്തി​രി​വ്

രണ്ട് ഡോക്ടര്‍മാര്‍, കര്‍ണാടക ചിഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, നഗര്‍ഹോള നാഷണല്‍ പാര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള എണ്‍പതുപേരുടെ സംഘമാണ് കടുവയെ പിടികൂടാനിറങ്ങിയത്. രാവിലെ പതിനൊന്ന് മണിയോടെ കടുവയെ കണ്ടെത്തിയെങ്കിലും മയക്ക് വെടിവെയ്ക്കുന്നതിനുള്ള നീക്കം പരാജയപ്പെട്ടു. പിന്നീട് അഞ്ച് കുങ്കിയാനകളുടെ സഹായത്താല്‍ കടുവയെ വലയത്തിലാക്കിയാണ് മയക്ക് വെടിയുര്‍ത്തത്.

Tiger

വെടിയേറ്റ കുങ്കിയാനയ്ക്ക് നേരെ കടുവ ചാടിയത് പരിഭ്രാന്തി പടർത്തി. പിന്നീട് പടക്കം പൊട്ടിച്ചാണ് കടുവയെഅകറ്റിയത്. മയക്കുവെടിയേറ്റതിനെ തുടര്‍ന്ന് ഇരുപത് മിനുറ്റിനുള്ളിൽ കടുവ മയങ്ങി. തുടര്‍ന്ന് വലയിലാക്കി കൂട്ടിട്ടിലേക്ക് മാറ്റി വനത്തിനുള്ളിലൂടെ കടുവയെ മൈസൂരിലേക്ക് കൊണ്ടുപോയി. എന്നാൽ കടുവയെ പിടികൂടിയത് ജനങ്ങളെ അറിയിച്ചില്ലന്നും പിടിച്ച കടുവയെ പ്രദേശവാസികളെ കാണിക്കാത്ത നടപടിയിലും പ്രതിഷേധിച്ച് സ്ത്രികളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മാനന്തവാടി -മൈസൂര്‍ റോഡിലെ മച്ചൂരിൽ റോഡ്ഉപരോധിച്ചു.

Protest

നിരവധി തവണ പോലിസ് പിന്മാറാൻ ആവശ്യപ്പെട്ടങ്കിലും സമരക്കാര്‍ പിന്‍മാറിയില്ല.നാല് മണിയോടെ സമരക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയാണ് റോഡില്‍ വാഹനയാത്ര പുനസ്ഥാപിച്ചത്.പ്രതിഷേധക്കാർ റോഡില്‍ മരവും ടയറും കുട്ടിയിട്ട് കത്തിച്ചു.കഴിഞ്ഞ ഏതാനം മാസങ്ങൾക്കിടയിൽ കടുവയുടെ അക്രമത്തില്‍ അഞ്ച് മനുഷ്യജീവനുകളും നിരവധി വളര്‍ത്തു മൃഗങ്ങളും കൊല്ലപ്പെട്ടിരുന്നു.കടുവയെ പിടികൂടിയത് പ്രദേശവാസികള്‍ക്ക് അശ്വസമായെങ്കിലും കടുവ, ആനയുള്‍പ്പെടെയുള്ളവയുടെ ശല്യം പരിഹരിക്കുന്നതിന് സ്ഥിരം പ്രതിരോധമര്‍ഗ്ഗങ്ങള്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Wayanad
English summary
Tiger catched at Karala-Karnataka territory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X