വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നൂല്‍പ്പുഴയില്‍ കടുവയിറങ്ങി; പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി; പ്രതിഷേധവുമായി നാട്ടുകാര്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ തേലംപറ്റയില്‍ കടുവയുടെ ആക്രമണത്തില്‍ പശുചത്തു. കടുവയുടെ കടിയേറ്റ് മറ്റൊരു പശുവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് തവണ പ്രദേശവാസികള്‍ പ്രതിഷേധം നടത്തി. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ചനടത്തുകയും കൂടുതല്‍ ജീവനക്കാരെ സ്ഥലത്ത് വിന്യസിക്കുകയും ചെയ്തു.

കൊച്ചിയിലെ ശ്മശാനങ്ങൾ മുഖം മിനിക്കുന്നു; ലോകോത്തര നിലവാരത്തിൽ ഇനി അന്ത്യവിശ്രമം

കടുവയെ പിടികൂടുന്നതിന്നായി കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതോടെയണ്് പ്രതിഷധം അവസാനിച്ചത്. സ്ഥലത്ത് ഇപ്പോഴും വനംവകുപ്പ് ജീവനക്കാരും പൊലീസും ക്യാംപ് ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തേലംപറ്റ മുഞ്ഞനാട്ട് പാപ്പച്ചന്റെ വീടിനോട് ചേര്‍ന്ന് തൊഴുത്തില്‍ കെട്ടിയിരുന്ന പശുകിടാവിനെയാണ് കടുവ കടിച്ചുകൊന്നത്.

Tiger attack

ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെത്തിയപ്പോഴേക്കും കടുവ പശുവിനെ വിട്ടുഓടിമറഞ്ഞു. വിവരമറിഞ്ഞ് ജനപ്രതിനിധികളടക്കം സ്ഥലത്തെത്തി. ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യരാഘവനടക്കം വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതോടെ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പുദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ മതിയായ നഷ്ടപരിഹാരം നല്‍കാമെന്നും, പട്രോളിംഗ് ശക്തമാക്കാമെന്നും ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രശ്നം അവസാനിപ്പിച്ചു.

ഇതിന് ശേഷമാണ് പതിനൊന്നുമണിയോടെ ആദ്യം കടുവയെ കൊന്നസ്ഥലത്തുനിന്നും നൂറുമീറ്റര്‍ മാറിയാണ് അടുത്ത പശുവിനെ കടുവ ആക്രമിച്ചത്. നൂല്‍പ്പുഴ പഞ്ചായത്തംഗമായ കുമിള്‍പ്പുര അനിലിന്റെ പശുകിടാവിനെയാണ് ആക്രമിച്ചുപരിക്കേല്‍പ്പിച്ചത്. മേയാന്‍ വിട്ട പശുവിനെ മാറ്റികെട്ടുന്നതിന്നായി അനില്‍ ചെല്ലുമ്പോഴാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്. തുടര്‍ന്ന് ബഹളം വെച്ചതോടെ അടുത്തുള്ള തോട്ടത്തിലേക്ക് കടുവ ഓടിമറയുകയായിരുന്നു.

Wayanad
English summary
Tiger in Noolpuzha; People were trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X