വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുള്ളന്‍കൊല്ലിയെ വിറപ്പിച്ച കടുവയെ കാടുകയറ്റി; ആശ്വാസത്തോടെ പ്രദേശവാസികള്‍, തുരത്തിയത് നൂറോളം വരുന്ന വനപാലകരുടെ നേതൃത്വത്തില്‍

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: രണ്ട് ദിവസമായി മുള്ളന്‍കൊല്ലിയെ വിറപ്പിച്ച കടുവയെ ഒടുവില്‍ കാടുകയറ്റി. കന്നാരംപുഴ കടത്തി കര്‍ണാടക-കേരള അതിര്‍ത്തി പ്രദേശത്തെ വനത്തിലേക്കാണ് കടുവയെ തുരത്തിയത്. ചൊവ്വാഴ്ച രാവിലെ മുതല്‍ മുള്ളന്‍കൊല്ലി പാറക്കടവ്, വണ്ടിക്കടവ് പ്രദേശത്തെ ജനവാസകേന്ദ്രത്തിലിറങ്ങി ഭീതിപരത്തിയ കടുവയെ തുരത്താന്‍ നൂറോളം വനപാലകരാണ് അണിനിരന്നത്.

<strong>കെ മുരളീധരന്റെ നക്കൽ സ്‌മരണകൾ.. മുരളീധരനെ കടന്നാക്രമിച്ച് മന്ത്രി എംഎം മണി</strong>കെ മുരളീധരന്റെ നക്കൽ സ്‌മരണകൾ.. മുരളീധരനെ കടന്നാക്രമിച്ച് മന്ത്രി എംഎം മണി

ബുധനാഴ്ച രാവിലെ ആരംഭിച്ച പ്രയത്‌നത്തിനൊടുവില്‍ ഉച്ചയോടെയാണ് കടുവ കാടുകയറിയത്. സൗത്ത് വയനാട് ഡി എഫ് ഒ രഞ്ജിത് കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം വനപാലകരായിരുന്നു ബുധനാഴ്ച രാവിലെ മുതല്‍ കടുവയെ തുരത്താന്‍ മുന്നില്‍ നിന്നത്. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് കടുവയെ കാട്ടിലേക്ക് തുരത്തിയത്. കഴിഞ്ഞ ദിവസം ജനവാസകേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ കടുവ ആടിനെ പിടികൂടി കൊന്നു തിന്നതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Tiger

കാപ്പിപാടി കോളനിയിലെ മിനിയുടെ ആറ് മാസം പ്രായമുള്ള ആടിനെയായിരുന്നു കടുവ പിടികൂടി ഭക്ഷിച്ചത്. കൂട്ടില്‍ നിന്ന് 200 മീറ്ററോളം ദൂരത്തേക്ക് ആടിന വലിച്ചു കൊണ്ടു പോയി കാപ്പി ത്തോട്ടത്തില്‍ വെച്ചാണ് കടുവ ഭക്ഷിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാപ്പിപാടി കോളനിയോട് ചേര്‍ന്നുള്ള തോട്ടത്തില്‍ കടുവയെ ആദ്യമെ കണ്ടെത്തി. പിന്നീട് കടുവ ജനവാസകേന്ദ്രത്തില്‍ തങ്ങിയ തിനാല്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും, ജില്ലാ കളക്ടര്‍ 144 ഉം പ്രഖ്യാപിച്ചിരുന്നു.

Tiger

പിന്നീടാണ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി കടുവയെ തുരത്താനുള്ള നടപടി സ്വീകരിക്കുന്നത്. അതേസമയം, കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. കടുവയെ കാട്ടിലേക്ക് തുര ത്തിയെങ്കിലും സ്ഥലത്ത് ശക്തമായ കാവല്‍ ഇപ്പോഴും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വനംവകുപ്പ് പട്രോളിംഗും നടത്തിവരികയാണ്.

Wayanad
English summary
Tiger issue in Mullankolly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X