Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏലത്തോട്ടത്തില്‍ നാട്ടുകാരെ വിറപ്പിച്ച് കടുവ, വനിതാ തൊഴിലാളികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കല്‍പ്പറ്റ: വയനാട്ടില്‍ നാട്ടുകാരെ മുഴുവന്‍ വിറപ്പിച്ച് കടുവ. വാകേരി ഏദന്‍വാലി എസ്റ്റേറ്റിലെ വനിതാ തൊഴിലാളികളുടെ മുന്നിലേക്ക് കടുവ ചാടി വീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ഏലച്ചുവട്ടില്‍ പൈപ്പ് വഴി വളം തളിക്കാനായി പോയ രണ്ട് വനിതാ തൊഴിലാളികള്‍ക്ക് നേരെയാണ് കടുവ ചാടിയത്. രാവിലെയായിരുന്നു സംഭവം.

അതേസമയം കടുവയെ കണ്ട് ഇതിലൊരു സ്ത്രീ തളര്‍ന്ന് വീഴുകയും ചെയ്തു. കടുവ നേരെ വയലിലേക്കാണ് ഓടിയത്. ഇവിടെയുള്ള സ്ത്രീയുടെ മുന്നിലേക്ക് അടുത്തതായി വന്നത്. നാട്ടുകാരെ മുഴുവന്‍ നിമിഷ നേരം കൊണ്ടാണ് കടുവ വിറപ്പിച്ചത്. ഒടുവില്‍ എസ്റ്റേറ്റിന്റെ ഭാഗത്ത് നിന്ന് കടുവ പതിയെ രക്ഷപ്പെടുകയായിരുന്നു.അതേസമയം കടുവയെ കണ്ട ഭാഗത്ത് ഇരുളം സെക്ഷനില്‍ നിന്നുള്ള വനപാലക സംഘമെത്തിയിട്ടുണ്ട്.

tiger-wayanad

എന്നാല്‍ കടുവയെ കണ്ടെത്താനായിട്ടില്ല. കടുവ കാടുകയറിയെന്നാണ് സൂചന. രാത്രിയില്‍ അടക്കം ഇവിടെ പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ ഇതേ എസ്റ്റേറ്റില്‍ നിന്നാണ് കടുവയെ പിടികൂടി ബത്തേരിയിലെ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്. അതേസമയം കടുവയെ കണ്ട സ്ത്രീകളാകെ വിറങ്ങലിച്ചിരിക്കുകയാണ്. പിറകില്‍ അനക്കം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് തൊട്ടുപിന്നില്‍ കടുവ നടന്ന് വരുന്നത് കണ്ടതെന്ന് സ്ത്രീകളിലൊരാള്‍ പറയുന്നു.

ബഹളം വച്ചതോടെ ഇവ തൊട്ടപ്പുറത്തുള്ള ഭാഗത്തേക്ക് ചാടുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. രാവിലെ എസ്റ്റേറ്റിലെ ഏലത്തോട്ടത്തില്‍ പൈപ്പ് വലിച്ച കൊണ്ട് പോകുന്നതിനിടെ എതിര്‍വശത്തായി ഉയര്‍ന്ന സ്ഥലത്ത് നില്‍ക്കുകയായിരുന്നു ഇവര്‍. താന്‍ അവിടെ ജോലിയെടുത്ത് കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. എല്ലാവരും കൂടി ബ ഹളം വെച്ചപ്പോള്‍ കടുവ സമീപത്തെ വയലിലേക്ക് ഓടുകയായിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കി.

തന്റെ ശബ്ദമൊന്നും പുറത്തവരാതെ രീതിയില്‍ തളര്‍ന്നു വീഴുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്നവരാണ് ആ സമയം എടുത്ത് കൊണ്ടുപോയത്. ആ സമയത്ത് സമീപത്തായി എട്ടോളം പേര്‍ ജോലി ചെയ്യുന്നുണ്ടായി. വയലിലേക്ക് ഓടിയ കടുവ മറ്റൊരു സ്ത്രീയുടെ മുന്നിലേക്കാണ് എത്തിയത്. ഇവരും ഭയന്ന് വിറച്ച് പോയെന്ന് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+