• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടും കടുവ; മുണ്ടക്കൊല്ലിയില്‍ ഭയന്ന് വിറച്ച് ജനങ്ങള്‍, പട്രോളിംഗ് ശക്തമാക്കി

Google Oneindia Malayalam News

കല്‍പ്പറ്റ: മുണ്ടക്കൊല്ലിയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ജനവാസ മേഖലയില്‍ ഇറങ്ങി കടുവ. കഴിഞ്ഞ ദിവസം കൊന്ന മൂരിക്കിടാവിന്റെ ജഡാവശിഷ്ടങ്ങളുടെ ബാക്കി ഭാഗങ്ങള്‍ ഈ കടുവ വന്ന് ഭക്ഷിച്ചു. ഞായറാഴ്ച്ച രാത്രിയോടെയാണ് കടുവ ജനവാസ മേഖലയില്‍ ഇറങ്ങിയത്. ചീരാല്‍ മുണ്ടക്കൊല്ലി മേഖല ഒന്നാകെ ഭയത്തിലാണ്.

കഴിഞ്ഞ ദിവസം മൂരിക്കിടാവിനെ കടുവ കൊന്നിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ വനംവകുപ്പ് നല്‍കിയ വാക്ക് 24 മണിക്കൂര്‍ പിന്നിടുമ്പോഴേക്ക് വീണ്ടും കടുവയെത്തി. നാട്ടുകാരും പ്രദേശവാസികളുമെല്ലാം പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയാണ്.

നേരത്തെ ഒരാഴ്ച്ചയ്ക്കിടെ കടുവയുടെ ആക്രമണത്തില്‍ രണ്ട് പശുക്കള്‍ കൊല്ലപ്പെട്ടിരുന്നു. നാട്ടുകാര്‍ ഇതേ തുടര്‍ന്നാണ് തെരുവില്‍ ഇറങ്ങിയത്. ഒടുവില്‍ വളരെ കഷ്ടപ്പെട്ടാണ് ഇവരെ ശാന്തരാക്കിയത്. ഇതിനിടയിലാണ് കടുവ വീണ്ടും ഇറങ്ങിയത്. പശുവിന്റെ ജഡവും എടുത്ത് ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കുമെന്ന ഭീഷണിയിലായിരുന്നു നാട്ടുകാര്‍.

ലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

മുണ്ടക്കൊല്ലിയില്‍ ഡാനിയലിന്റെ തൊഴുത്തില്‍ കെട്ടിയ മൂരിക്കിടാവിനെയാണ് കടുവ കൊന്നത്. അന്‍പത് മീറ്ററോളം മൂരിക്കിടാവിനെ വലിച്ചിഴച്ച് കൊണ്ടുപോയശേഷം പാതി തിന്ന നിലയിലായിരുന്നു ജഡം. കടുവ ഇരതേടി വീണ്ടുമെത്തുമെന്ന് നേരത്തെ തന്നെ വനംവകുപ്പ് ഉറപ്പിച്ചിയിരുന്നു.

25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം

അതുകൊണ്ട് തന്നെ കടുവയെ നിരീക്ഷിക്കാനായി വനംവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം മൂരിക്കിടാവിന്റെ ജഡം ഇവിടെ നിന്ന് മാറ്റിയിരുന്നില്ല. മൂന്ന് ക്യാമറകള്‍ നിരീക്ഷണത്തിനായി സ്ഥാപിക്കുകയും ചെയ്തു. വനംവകുപ്പ് പ്രതീക്ഷിച്ചത് പോലെ കഴിഞ്ഞ ദിവസം രാത്രി കടുവ വീണ്ടുമെത്തി.

നേരത്തെ കിടന്നിരുന്ന സ്ഥലത്ത് നിന്ന് ജഡം വീണ്ടും വലിച്ച് കൊണ്ടുപോയ ശേഷമാണ് ഭക്ഷിച്ചത്. വനംവകുപ്പ് ഇതിനെ പിടിക്കാനുള്ള നടപടികള്‍ വേഗത്തില്‍ എടുക്കാമെന്ന് നേരത്തെ തന്നെ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കടുവ വരുന്ന സാഹചര്യത്തില്‍ തങ്ങളെങ്ങനെ പുറത്തിറങ്ങുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.

ഇതിനിടെ ചേരമ്പാടിക്കടുത്ത് പാച്ചില്‍ വേലിയില്‍ കുടുങ്ങിയ പുള്ളിപുലിയെ വനപാലകര്‍ രക്ഷപ്പെടുത്തി ചികിത്സ നല്‍കി. തേയില തോട്ടത്തിലെ വേലിയിലാണ് പുലി കുടുങ്ങിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ എത്തിയത്. എക്‌സറേ പരിശോധനയില്‍ പുലിയുടെ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. തുടര്‍ന്ന് മുതുമലയിലെ തെപ്പക്കാട് ക്യാമ്പിലെത്തിച്ച് തുടര്‍ ചികിത്സ നല്‍കുകയായിരുന്നു.

പേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണിപേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Wayanad
English summary
tiger return to eat animal parts in mundakolly, locals are in fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X