Get Updates
Get notified of breaking news, exclusive insights, and must-see stories!

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവാ സാന്നിധ്യം; സിസിടിവിയില്‍ ദൃശ്യങ്ങള്‍

കാര്‍ യാത്രികരും ഏരിയപ്പള്ളിയില്‍ വെച്ച് കടുവയെ കണ്ടിരുന്നു. ഈ പ്രദേശം വനമേഖലയോട് ചേര്‍ന്നാണ് ഉള്ളത്. നാട്ടുകാരാണെങ്കില്‍ ഭീതിയിലാണ്.

TIGER

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവാ സാന്നിധ്യം. ഇത്തവണ പുല്‍പ്പള്ളി മേഖലയില്‍ വീണ്ടുമെത്തിയിരിക്കുകയാണ് കടുവ. ഏരിയപ്പള്ളി മേഖലയിലാണ് കടുവയെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഇവിടെ തന്നെ താമസിക്കുന്ന രാജന്‍ എന്നയാളുടെ വീട് നില്‍ക്കുന്ന ഭാഗത്തിലൂടെയാണ് ഈ കടുവ കടന്നുപോകുന്നത്. അതാണ് സിസിടിവിയില്‍ പതിഞ്ഞത്. കാര്‍ യാത്രികരും ഏരിയപ്പള്ളിയില്‍ വെച്ച് കടുവയെ കണ്ടിരുന്നു.

ഈ പ്രദേശം വനമേഖലയോട് ചേര്‍ന്നാണ് ഉള്ളത്. നാട്ടുകാരാണെങ്കില്‍ ഭീതിയിലാണ്. ജനവാസ കേന്ദ്രത്തില്‍ നിന്ന് കടുവ വനത്തിനുള്ളില്‍ പോയെന്നാണ് വിലയിരുത്തല്‍.

ജനങ്ങളോട് ജാഗ്രതയോടെയിരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ കേരള-കര്‍ണാടക അതിര്‍ത്തിയായ കുട്ടയില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് നരഭോജി കടുവയെ പിടികൂടിയത്. ഇത് രണ്ടുപേരെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊലപ്പെടുത്തിയിരുന്നു.

അത് മാത്രമല്ല ഇതിലൊരു മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. ഈ കടുവയെ മയക്കുവെടി വെച്ചായിരുന്നു പിടിച്ചത്. കടുവയ്ക്ക് പതിനൊന്ന് വയസ്സുണ്ടായിരുന്നു.

ഇതിനെ പിന്നീട് മൈസൂരുലുവിലെ കൂര്‍ഗള്ളിയില്‍ കര്‍ണാടക വനം വകുപ്പിന്റെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഈ കടുവ കൊലപ്പെടുത്തിയത് രണ്ട് കര്‍ഷക തൊഴിലാളികളെയായിരുന്നു.

നേരത്തെ രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെ നാട്ടുകാര്‍ ആകെ രോഷത്തിലായിരുന്നു. എത്രയും പെട്ടെന്ന് കടുവയെ പിടിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വനപാലകര്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് കടുവയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു.

നാല് കുങ്കിനായകളും 150 വനപാലകരും അടങ്ങുന്ന സംഘവും കടുവയെ തിരയാന്‍ ത്തെി. രണ്ട് പേരെ കൊലപ്പെടുത്തിയ കാപ്പിത്തോട്ടത്തിന് അധികം ദൂരെയല്ലാത്ത നാനാച്ചി ഗേറ്റിന് സമീപത്ത് നിന്നാണ് കടുവയെ പിടിക്കൂടിയത്. പ്രദേശത്ത് വേറെയും കടുവകളുണ്ടെന്നാണ് നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+