വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്‍പ്പറ്റ ഗൂഡലായി കുന്നില്‍ നാടിനെ വിറപ്പിച്ച പുലി കൂട്ടിലായി: വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലെ ഗൂഡലായിക്കുന്നില്‍ നാടിനെ വിറപ്പിച്ച പുലി കെണിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുലി കുടുങ്ങിയത്. ഗൂഡലായിക്കുന്നിന് സമീപത്തെ റോക്ക് സൈഡ് എസ്‌റ്റേറ്റില്‍ സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പുലി കെണിയില്‍ വീണ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി.

<strong>അലോക് വർമയ്ക്ക് പിന്നാലെ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും സിബിഐയിൽ നിന്ന് പുറത്ത്</strong>അലോക് വർമയ്ക്ക് പിന്നാലെ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും സിബിഐയിൽ നിന്ന് പുറത്ത്

കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ ടൗണില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം ദൂരം വരുന്ന ഗൂഡലായിക്കുന്നിലാണ് കഴിഞ്ഞ ഒരു മാസമായി പുള്ളിപ്പുലി ഭീതിപരത്തിയിരുന്നത്. സ്വകാര്യവ്യക്തിയുടെ കാടുപിടിച്ചുകിടുന്ന സ്ഥലത്താണ് പുലിയുടെ സാന്നിധ്യം പല തവണ സ്ഥിരീകരിച്ചത്. ഗൂഡലായിക്കുന്ന്, കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളിന്റെ പുറകുവശം, ബൈപ്പാസ് തുടങ്ങിയ സ്ഥലങ്ങളിലും നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. പുലിയെ കണ്ടെത്താനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

tigerwayanad-

2018 ഡിസംബര്‍ 27ന് രാത്രിയില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞിരുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ പുള്ളിപ്പുലിയാണ് ചിത്രത്തില്‍ പതിഞ്ഞത്. പുലി ഏതാനം വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നു. രണ്ട് പശു, ആടുകള്‍, നിരവധി വളര്‍ത്തുമൃഗങ്ങള്‍ എന്നിവ പുലിയുടെ ആക്രമണത്തിനിരയായി. പുലിക്കായി പത്ത് പേരുള്ള നാല് സംഘങ്ങളായി 10 ഹെക്ടര്‍ സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തുടര്‍ന്ന് പ്രദേശവാസികളുടെ പ്രതിഷേധം വീണ്ടും ശക്തമായതോടെ കെണിയൊരുക്കുകയായിരുന്നു. അതേസമയം, ക്യാമറയില്‍ പതിഞ്ഞ പുലിയല്ല കെണിയിലായതെന്നും, പുലിയെ നേരം പുലരും മുമ്പ് മാറ്റിയതിലും ദുരൂഹതയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. റോക്ക് സൈഡ് എസ്‌റ്റേറ്റിന് സമീപത്ത് നേരത്തെ തന്നെ പുലിയുടെ സാന്നിധ്യമുണ്ടെന്നും, ഗൂഡലായിക്കുന്നിലെ ശല്യക്കാരനായ പുലിയും കുട്ടികളും ഇപ്പോഴും പിടിയിലായിട്ടില്ലെന്നുമാണ് ഏറ്റവുമൊടുവില്‍ പ്രദേശവാസികള്‍ നല്‍കുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് വനംവകുപ്പ് യാതൊരുവിധ പ്രസ്താവനകളും ഇതുവരെ ഇറക്കിയിട്ടില്ല.


1. കല്‍പ്പറ്റ ഗൂഡലായിക്കുന്നില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ പുലി

Wayanad
English summary
Tiger trapped from wayanad by forest department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X