വയനാട്ടില്‍ വനംവകുപ്പ് വാച്ചറെ ആക്രമിച്ച കടുവ കൂട്ടിലായി; കൂട്ടിലായത് നാല് വയസുള്ള ആണ്‍കടുവ
സുല്‍ത്താന്‍ബത്തേരി: ഏപ്രില്‍ 22ന് വനംവകുപ്പ് വാച്ചറെ ആക്രമിക്കുകയും പ്രദേശവാസികളെ ഭീതിയിലാക്കുകയും ചെയ്ത കടുവ കൂട്ടിലായി. കഴിഞ്ഞ ദിവസം രാത്രിയില്‍ വള്ളുവാടി ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ തന്നെ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് കൊണ്ടുപോയി. നാല് വയസുള്ള പെണ്‍കടുവയാണ് കൂട്ടിലായത്.
കടുവയുടെ കഴുത്തിനും നെഞ്ചിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വനംവകുപ്പ് വാച്ചറായ കരുണാകരനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഏതാനം ദിവസങ്ങളായി കടുവ പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെയടക്കം ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും പിടികൂടി ഭക്ഷിക്കുകയും ചെയ്തിരുന്നു.

പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു വനവകുപ്പ് കൂട് സ്ഥാപിക്കാന്‍ തയ്യാറായത്. ചൊവ്വാഴ്ച രാത്രി ഒമ്പതേകാലോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. വയനാട്ടില്‍ ഏതാനം മാസങ്ങള്‍ക്കിടെ രണ്ട് പുലികളും, ഒരു കടുവയും കൂട്ടിലായിരുന്നു. കല്‍പ്പറ്റ ഗൂഡലായിക്കുന്നിലും, മേപ്പാടി അരപ്പറ്റ എസ്റ്റേറ്റിലുമായിരുന്നു പുലികള്‍ കൂട്ടിലായത്. വന്യമൃഗശല്യം കൊണ്ട് വനാതിര്‍ത്തിഗ്രാമങ്ങളിലെ കര്‍ഷകരടക്കം പൊറുതിമുട്ടുകയാണ്. വളര്‍ത്തുമൃഗങ്ങളെ നിരന്തരമായി വന്യമൃഗങ്ങള്‍ ആക്രമിക്കുന്നത് കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്. വന്യമൃഗങ്ങള്‍ വ്യാപകമായി കാടിറങ്ങുന്നത് വനംവകുപ്പിനും തലവേദനയായിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications