വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വനംവകുപ്പ് വാച്ചറെ ആക്രമിച്ച കടുവ കൂട്ടിലായി; കൂട്ടിലായത് നാല് വയസുള്ള ആണ്‍കടുവ

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ഏപ്രില്‍ 22ന് വനംവകുപ്പ് വാച്ചറെ ആക്രമിക്കുകയും പ്രദേശവാസികളെ ഭീതിയിലാക്കുകയും ചെയ്ത കടുവ കൂട്ടിലായി. കഴിഞ്ഞ ദിവസം രാത്രിയില്‍ വള്ളുവാടി ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ തന്നെ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് കൊണ്ടുപോയി. നാല് വയസുള്ള പെണ്‍കടുവയാണ് കൂട്ടിലായത്.

പത്തനംതിട്ടയില്‍ ബിജെപിയുടെ വിജയം ഉറപ്പ്; വിധി നിര്‍ണ്ണയിച്ചത് വിശ്വാസികള്‍, പിണറായിക്ക് പരാജയ ഭീതിപത്തനംതിട്ടയില്‍ ബിജെപിയുടെ വിജയം ഉറപ്പ്; വിധി നിര്‍ണ്ണയിച്ചത് വിശ്വാസികള്‍, പിണറായിക്ക് പരാജയ ഭീതി

കടുവയുടെ കഴുത്തിനും നെഞ്ചിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വനംവകുപ്പ് വാച്ചറായ കരുണാകരനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഏതാനം ദിവസങ്ങളായി കടുവ പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെയടക്കം ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും പിടികൂടി ഭക്ഷിക്കുകയും ചെയ്തിരുന്നു.

tigerwayanad-155

പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു വനവകുപ്പ് കൂട് സ്ഥാപിക്കാന്‍ തയ്യാറായത്. ചൊവ്വാഴ്ച രാത്രി ഒമ്പതേകാലോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. വയനാട്ടില്‍ ഏതാനം മാസങ്ങള്‍ക്കിടെ രണ്ട് പുലികളും, ഒരു കടുവയും കൂട്ടിലായിരുന്നു. കല്‍പ്പറ്റ ഗൂഡലായിക്കുന്നിലും, മേപ്പാടി അരപ്പറ്റ എസ്റ്റേറ്റിലുമായിരുന്നു പുലികള്‍ കൂട്ടിലായത്. വന്യമൃഗശല്യം കൊണ്ട് വനാതിര്‍ത്തിഗ്രാമങ്ങളിലെ കര്‍ഷകരടക്കം പൊറുതിമുട്ടുകയാണ്. വളര്‍ത്തുമൃഗങ്ങളെ നിരന്തരമായി വന്യമൃഗങ്ങള്‍ ആക്രമിക്കുന്നത് കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്. വന്യമൃഗങ്ങള്‍ വ്യാപകമായി കാടിറങ്ങുന്നത് വനംവകുപ്പിനും തലവേദനയായിട്ടുണ്ട്.

Wayanad
English summary
Tiger trapped in Wayanad and sent to Thiruvananthapuram zoo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X