വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിൽ ആനക്കിടങ്ങില്‍ കുടുങ്ങിയത് പുലി; മയക്കുവെടിവെച്ച് പിടികൂടി.... തിരികെ കാട്ടിലേക്കയച്ചു!

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: വയനാടിന്റെ വനാതിര്‍ത്തി ഗ്രാമങ്ങളിലെ വന്യമൃഗശല്യം ഒഴിയുന്നില്ല. ആനപ്രതിരോധത്തിനായി തീര്‍ത്ത കിടങ്ങില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച് പിടികൂടി. മുത്തങ്ങ റെയ്ഞ്ചില്‍പ്പെടുന്ന ചീരാല്‍ കമ്പക്കോടി വനാര്‍ ത്തിയിലെ ആനപ്രതിരോധ കിടങ്ങിലാണ് പുലിയെ കുടുങ്ങിക്കിടന്ന നിലയില്‍ കണ്ടെത്തിയത്.

<strong>ദില്ലിയില്‍ ബിജെപി 7 സീറ്റും തൂത്തുവാരും... ഓരോ മണ്ഡലത്തിലും ശക്തം, പ്രതിപക്ഷം നിലം തൊടില്ല!!</strong>ദില്ലിയില്‍ ബിജെപി 7 സീറ്റും തൂത്തുവാരും... ഓരോ മണ്ഡലത്തിലും ശക്തം, പ്രതിപക്ഷം നിലം തൊടില്ല!!

വെള്ളിയാഴ്ച രാവിലെയോടെയാണ് പ്രദേശവാസികള്‍ കരച്ചില്‍ കേട്ട് പുലി കുടുങ്ങിയ വിവരം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു. വിവരമറിഞ്ഞ് നൂറ് കണക്കിനാളുകള്‍ പുലിയെ കാണാന്‍ പ്രദേശത്തേക്ക് ഒഴുകിയെത്തി. തുടര്‍ന്ന് ഫോറസ്റ്റ് സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടി വെച്ച് പുലിയെ പിടികൂടി.

Tiger

പുലിയുടെ ആരോഗ്യനിലയില്‍ കുഴപ്പമൊന്നുമില്ലാത്തതിനാല്‍ പിന്നീട് വനത്തിലേക്ക് തുറന്നുവിട്ടു. പുലിയും, കടുവയും നിരന്തരമായി കാട്ടില്‍ നിന്നും ജനവാസമേഖലകളിലേക്കിറങ്ങുന്നത് വനംവകുപ്പിന് തലവേദനയായിട്ടുണ്ട്. പലയിടത്തും കൂട് വെച്ചും, മയക്കുവെടിവെച്ചും പിടികൂടി ഉള്‍കാട്ടിലേക്ക് തുരത്തിയിട്ടും ഇവ തിരികെയെത്തുന്നതാണ് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതും ഇപ്പോള്‍ പതിവായി മാറി കഴിഞ്ഞു. നേരത്തെ കല്‍പ്പറ്റ നഗരസഭ അതിര്‍ത്തിപ്രദേശമായ ഗൂഡലായിക്കുന്നിലും, മേപ്പാടിയിലെ താഴെ അരപ്പറ്റയിലും പുലികളെ പിടികൂടിയിലുന്നു. ഇതില്‍ ഗൂഡലായിക്കുന്നില്‍ വീണ്ടും പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാദങ്ങള്‍ കണ്ടതോടെ ജനങ്ങള്‍ ആശങ്കയിലായിട്ടുണ്ട്.

Wayanad
English summary
Tiger was caught in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X