വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് നാല് മണിക്കൂര്‍ നിരോധനം; പ്രതിഷേധവുമായി ടിപ്പര്‍ ഉടമകളും തൊഴിലാളികളും, കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ നാല് മണിക്കൂര്‍ ടിപ്പര്‍ ലോറികള്‍ക്ക് സമയനിരോധനം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി തൊഴിലാളികളും ഉടമകളും സംയുക്തമായി കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരത്തിനിടെ ഒരു വിഭാഗം തൊഴിലാളികള്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചതാണ് പോലീസുമായി നേരിയ സംഘര്‍ഷത്തിനും ഗതാഗത തടസത്തിനും കാരണമായത്.

<strong>മഴ കനത്തതോടെ തീരദേശമേഖലയില്‍ കടല്‍ക്ഷോഭം ശക്തം; തടയണ മറികടന്ന് തിരമാലകള്‍, തൃശൂർ ജില്ലയില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്</strong>മഴ കനത്തതോടെ തീരദേശമേഖലയില്‍ കടല്‍ക്ഷോഭം ശക്തം; തടയണ മറികടന്ന് തിരമാലകള്‍, തൃശൂർ ജില്ലയില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

സമയനിരോധനം ഏര്‍പ്പെടുത്തിയ ജില്ലാ റോഡ് സുരക്ഷാസമിതിയുടെ തീരുമാനം പിന്‍വലിക്കണമെന്നും ചരക്ക് വാഹന തൊഴിലാളികളെ പീഠിപ്പിക്കുന്ന അധികാരികളുടെ നടപടികള്‍ അവസാ നിപ്പിക്കണമെന്നും സമരാനുകൂലികള്‍ ആവശ്യപ്പെട്ടു. ഗുഡ്‌സ് ട്രാന്‍സ്‌പോപോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയനും (സിഐടിയു) വാഹന ഉടമകളുടെ സംഘടനയും സംയുക്തമായാണ് സമരം നടത്തിയത്.

Tipper strike

വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് സമരാനുകൂലികളുടെ തീരുമാനം. വയനാട്ടിലെ നിര്‍മ്മാണമേഖല പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കരിങ്കല്ല്, മെറ്റല്‍, മണല്‍, കട്ട ഇവയൊന്നും ജില്ലയില്‍ ഇന്ന് ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. വര്‍ഷങ്ങളായി ജില്ലയിലെ മുഴുവന്‍ ക്വാറികളും അടഞ്ഞുകിടക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമാണ് ക്വാറി ഉത്പ്പപ്പന്നങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്.

അതിനാല്‍ തന്നെ തീവിലയാണ് നിര്‍മ്മാണസാമഗ്രികള്‍ക്ക് ഇപ്പോഴുള്ളത്. ക്വാറികളുണ്ടായിരുന്ന സമയത്ത് ഒരു ലോഡ് കല്ലിന് 2500 മുതല്‍ 3000 രൂപ വരെയായിരുന്നു വില. ഇന്ന് 6000 രൂപ മുതല്‍ 8000 രൂപ വരെയായി ഉയര്‍ന്നുകഴിഞ്ഞു. മറ്റു ജില്ലകളിലെ ക്വാറികളില്‍ നിന്ന് ഉത്പ്പന്നങ്ങള്‍ ലഭിക്കണമെങ്കില്‍ മണിക്കൂറുകള്‍ കാത്ത് കിടക്കേണ്ട സാഹചര്യമാണുള്ളത്. ഇങ്ങനെ ഏറെ പണിപ്പെട്ട് കൊണ്ടുവരുന്ന ലോഡുകള്‍ക്കാണ് ദിവസം നാല് മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഗുഡ്‌സ് വാഹനങ്ങള്‍ക്ക് സ്‌കൂള്‍ സമയമായ രാവിലെ ഒമ്പത് മണി മുതല്‍ 10 വരെയും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടു ത്തിയിട്ടുണ്ട്. ഇതിന് വിരുദ്ധമായി വയനാട് ജില്ലയില്‍ കാലത്ത് രണ്ട് മണിക്കൂറും വൈകീട്ട് രണ്ട് മണിക്കൂറും ആകെ നാല് മണിക്കൂര്‍ സമയ നിരോധനമേര്‍പ്പെടുത്തിയത് അംഗീകരി ക്കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. സമരം സിഐടിയു ജില്ലാ സെക്രട്ടറി പി.വി.സഹദേവന്‍ ഉദ്ഘാടനം ചെയ്തു.

ക്യാപ്ഷന്‍

ടിപ്പര്‍ ഉടമകളും തൊഴിലാളികളും നടത്തിയ ധര്‍ണ സി ഐ ടി യു ജില്ലാസെക്രട്ടറി പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു

Wayanad
English summary
Tipper lorry worker's strike in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X