വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരിക്കെതിരെ ബോധവത്ക്കരണവുമായി ആരോഗ്യവകുപ്പ്; ചികിത്സക്കായി ആരോഗ്യകേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യം, ഉപയോഗത്തില്‍ നിന്ന് സ്വയം പിന്മാറണമെന്നും ആഹ്വാനം

  • By Desk
Google Oneindia Malayalam News

മീനങ്ങാടി: വിപുലമായ പരിപാടികളുമായി ലോക പുകയില വിരുദ്ധ ദിനാചരണം ജില്ലയില്‍ ആചരിച്ചു. പുകയില ഉപേക്ഷിക്കൂ ശ്വാസകോശം സംരക്ഷിക്കൂ എന്ന മുദ്രാവാക്യത്തോടെയാണ് ഇത്തവണത്തെ പുകയില വിരുദ്ധ ദിനാചരണം.

<strong>തൊവരിമല ഭൂസമരം 36 ദിവസം പിന്നിടുന്നു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമരസമിതി, സംസ്ഥാനവ്യാപകമായി ഭൂപ്രക്ഷോഭം നടത്താനും നീക്കം</strong>തൊവരിമല ഭൂസമരം 36 ദിവസം പിന്നിടുന്നു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമരസമിതി, സംസ്ഥാനവ്യാപകമായി ഭൂപ്രക്ഷോഭം നടത്താനും നീക്കം

പുകയില പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനും, ഇതിന്റെ ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ ജില്ലയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആയത് ജനങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി പറഞ്ഞു.

Tobacco

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തനങ്ങളെക്കാളുപരി ഓരോരുത്തരും ലഹരിയുടെ ഉപയോഗം ഒഴിവാക്കാന്‍ സ്വയം മുന്നോട്ടുവന്നാല്‍ മാത്രമെ ഇത്തരം ദിനാചരണങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയുള്ളുവെന്നായിരുന്നു ചടങ്ങില്‍ അധ്യക്ഷനായ മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി അസൈനാര്‍ അഭിപ്രായപ്പെട്ടത്. മീനങ്ങാടി സി എച്ച് സി മെഡിക്കല്‍ഓഫീസര്‍ നിമ്മി ഇ ജെ ലഹരിവിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

ലഹരി വിമുക്ത ചികിത്സയെക്കുറിച്ച് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസും പുകയില ഉപയോഗവും ശ്വാസകോശരോഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിലെ പള്‍മണളജിസ്റ്റ് ഡോ. അജിത്തും ക്ലാസുകള്‍ നയിച്ചു. പൊതു പരിപാടിക്ക് മുന്നോടിയായി രാവിലെ 10 മണിക്ക് മീനങ്ങാടി സി എച്ച് സി. ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ബോധവല്‍ക്കരണ ജാഥ ബത്തേരി എക്സൈസ് ഇന്‍സ്‌പെക്ടര്‍ പി. ജി . രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

ജില്ലയില്‍ സംഘടിപ്പിച്ച വാട്‌സ്ആപ്പ് ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടത്തി. വയനാടിന്റെ അഭിമാനമായ സിവില്‍സര്‍വീസ് ജേതാവ് ശ്രീധന്യ സുരേഷായിരുന്നു ഇത്തവണത്തെ മുഖ്യാതിഥി. പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍, മീനങ്ങാടി ഹെല്‍ത്ത് ബ്ലോക്കിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സുല്‍ത്താന്‍ ബത്തേരി വിനായക നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍, നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കല്‍പ്പറ്റ ഫാത്തിമ മാതാ നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ബത്തേരി അസംപ്ഷന്‍ നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പനമരം ഗവണ്‍മെന്റ് നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിങ്ങനെ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്.

Wayanad
English summary
Tobacco free programme at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X