Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ഇന്ന് 14 പേര്‍ക്ക് കൊവിഡ്; 16 പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 82 രോഗികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ തിങ്കളാഴ്ച്ച 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82 ആയി. ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പനമരം സ്വദേശി (39), ചെന്നലോട് സ്വദേശി (21), ജൂലൈ നാലിന് കര്‍ണാടകയില്‍ നിന്നെത്തി തൊണ്ടര്‍നാട് ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വടകര സ്വദേശിയായ 27 കാരന്‍, അദ്ദേഹത്തിന് ഒപ്പമുളള നാല്‍പതും നാല്‍പതിമൂന്ന് വയസ്സുമുളള രണ്ട് പേര്‍,

covid

Recommended Video

cmsvideo
    മനുഷ്യ കുലത്തിനായി വൈകല്യം മറന്ന ജീവിതം | Oneindia Malayakam

    ജൂണ്‍ 26 ന് ദുബൈയില്‍ നിന്ന് വന്ന തൃശ്ശിലേരി സ്വദേശി (45), ജൂണ്‍ 30 ന് കുവൈത്തില്‍ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (34), ജൂലൈ ഒമ്പതിന് മൈസൂരില്‍ നിന്നെത്തിയ കമ്പളക്കാട് സ്വദേശി (21), ജൂണ്‍ 27 ന് ഖത്തറില്‍ നിന്നെത്തിയ എടവക സ്വദേശി (48), ജൂലൈ 9 ന് ഹൈദരാബാദില്‍ നിന്നെത്തിയ മേപ്പാടി സ്വദേശി (32), അന്നുതന്നെ ബാംഗ്ലൂരില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശി (30), ജൂലൈ രണ്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശി (30), ജൂണ്‍ 28 ന് ഷാര്‍ജയില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശി (22), ജൂണ്‍ 23 ന് കര്‍ണാടകയില്‍ നിന്നെത്തിയ അപ്പപ്പാറ സ്വദേശി (40) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്. ചെന്നലോട് സ്വദേശിയും കമ്പളക്കാട് സ്വദേശിയും സ്ഥാപനങ്ങളിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

    16 പേര്‍ക്ക് രോഗമുക്തി
    കല്‍പ്പറ്റ സ്വദേശിയായ നാല്‍പതിയഞ്ചുകാരനും മുപ്പതുകാരിയും ഉള്‍പ്പെടെ 14 പേര്‍ തിങ്കളാഴ്ച്ച രോഗമുക്തരായി. മേപ്പാടി സ്വദേശി (65), പടിഞ്ഞാറത്തറ സ്വദേശി (31), റിപ്പണ്‍ സ്വദേശി (31), അമ്പലവയല്‍ സ്വദേശി (23), കമ്പളക്കാട് സ്വദേശി (56), ചുണ്ടേല്‍ സ്വദേശി (43), പയ്യമ്പള്ളി സ്വദേശി (62), വെള്ളമുണ്ട സ്വദേശി (29), പിണങ്ങോട് സ്വദേശി (24), ബത്തേരി സ്വദേശി (35), മക്കിയാട് സ്വദേശി (24), കണിയാമ്പറ്റ സ്വദേശി (23), കല്‍പ്പറ്റ സ്വദേശിയായ 35 കാരന്‍, മൂപ്പൈനാട് സ്വദേശിയായ 56 കാരി എന്നിവര്‍ തിങ്കളാഴ്ച്ച രോഗമുക്തരായിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+