കബനീനദിയില്‍ കടത്തുകാരനായ യുവാവിനെ കാണാതായി: തോണിയില്‍ നിന്നും കുഴഞ്ഞുവീണു, തിരച്ചില്‍ തുടരുന്നു!!
പുല്‍പ്പള്ളി: കബനീനദിയില്‍ തോണിയില്‍ നിന്നും കുഴഞ്ഞ് വീണ് കടത്തുകാരനായ യുവാവിനെ കാണാതായി. പെരിക്കല്ലൂര്‍ താനപ്പുരയ്ക്കല്‍ ജോര്‍ജ്ജിന്റെ മകന്‍ ജീഷ് ജോര്‍ജ്ജിനെ (35)യാണ് കാണാതായത്. രാവിലെ 6.30 ഓടെ പാലെടുക്കുന്നതിനായി പെരിക്കല്ലൂര്‍ കടവില്‍ നിന്നും ബൈരക്കുപ്പയിലേക്ക് വരികയായിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്. ബൈരക്കുപ്പയിലേക്കടുക്കുന്നതിനിടയെയാണ് തോണയില്‍ നിന്നും ജീഷ് കുഴഞ്ഞു നദിയിലേക്ക് വീണത്.

തോണിയില്‍ അഞ്ച് പേരാണ് ആകെയുണ്ടായിരുന്നു. ഇവര്‍ ബൈരക്കുപ്പയിലെ മദ്രസയിലേക്ക് ദിവസും പോകുന്നവരാണ്. ഇതിലൊരു വിദ്യാര്‍ത്ഥിയാണ് തോണിയിലെ വെള്ളം തേവി കളയുന്നതിനിടെ തോണി തുഴഞ്ഞുകൊണ്ടിരുന്ന ജീഷ് കുഴഞ്ഞ് നദിയിലേക്ക് വീഴുന്നത് കണ്ടത്. ഉടന്‍ നാട്ടുകാരെയും മറ്റും അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രദേശത്ത് നിരവധി പേരെത്തി തിരച്ചില്‍ ആരംഭിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ബേബി ജോര്‍ജ്ജാണ് ജീഷിന്റെ മാതാവ്. ഷാജു, അനീഷ് എന്നിവരാണ് സഹോദരങ്ങള്‍.












Click it and Unblock the Notifications