വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ സ്വദേശിനിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; പ്രദേശത്തെ റിസോര്‍ട്ടുകള്‍ അടപ്പിച്ചു

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്‌ വിനോദസഞ്ചാരത്തിനായെത്തിയ കണ്ണൂര്‍ സ്വദേശിനി മേപ്പാടിയിലെ റിസോര്‍ട്ടില്‍ വെച്ച്‌ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്‌ പിന്നാലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ചു പൂട്ടാന്‍ പഞ്ചായത്ത്‌ ഭരണസമിതിയുടെ തീരുമാനം. ലൈസന്‍സ്‌ അടക്കമുള്ള രേഖകളുടെ പരിശോധനയ്‌ക്ക്‌ ശേഷം മാത്രമേ റിസോര്‍ട്ടുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കു. ജില്ലയിലെ മറ്റ്‌ റിസോര്‍ട്ടുകളുലും ജില്ല ഭരണകൂടത്തിന്റെ പരിശോധന നടക്കുന്നുണ്ട്‌.

മോപ്പാടിയിലെ വിനോദ സഞ്ചാര മേഖലയായ 900 കണ്ടി പ്രദേശത്ത്‌ പല റിസോര്‍ട്ടുകളും അനുമതിയില്ലാതെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ്‌ പഞ്ചായത്തിന്റെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ചിടാന്‍ പഞ്ചായത്ത്‌ തീരുമാനമെടുത്തത്‌. വരും ദിവസങ്ങളില്‍ റിസോര്‍ട്ടിന്റെ അനുമതിയും സുരക്ഷാ സൗകര്യവും പരിശോധിച്ച ശേഷമേ തുറക്കാന്‍ അനുവദിക്കു. 15 ദിവസത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിസോര്‍ട്ടുകള്‍ തുറക്കാന്‍ അനുമതി നല്‍കും.

elephant

ജില്ലയിലെ മുഴുവന്‍ റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും സംബന്ധിച്ച്‌ വ്യാപക ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ റിസോര്‍ട്ടുകളിലും പരിശോധന നടത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്ത സ്ഥാപനങ്ങള്‍ മുഴുവന്‍ അടപ്പിക്കാനാണ്‌ നിലവിലെ തീരുമാനം.

Recommended Video

cmsvideo
മേപ്പാടിയിലെ റിസോര്‍ട്ടിലായിരുന്നു ദാരുണ സംഭവം | Oneindia Malayalam

മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുമ്പോഴാണ്‌ കണ്ണൂര്‍ സ്വദേശിനി ഷഹാനയെ കാട്ടാന ആക്രമിച്ചത്‌. ഉടനെ വിംസ്‌ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി എട്ടുമണിയോടെയാണ്‌ സംഭവം നടക്കുന്നത്‌.വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടക്കിടെ ഇവിടെ കാട്ടാന ഇറങ്ങാറുണ്ടെന്നാണ്‌ സമീപവാസികള്‍ പറയുന്നത്‌.

Wayanad
English summary
tourist killed by elephant incident wayanad; authority decided to shutdown all resorts in meppadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X