വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊവരിമല ഭൂസമരം 70 ദിവസം പിന്നിടുന്നു; ജില്ലാഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമരസമിതി, ഐക്യദാര്‍ഢ്യവുമായി ജൂലൈ 18ന് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: തൊവരിമല ഭൂസമരം തുടങ്ങിയിട്ട് 70 ദിവസം പിന്നിടുന്നു. തൊവരിമലയില്‍ നിന്നും സമരക്കാരെ ഒഴിപ്പിച്ച ശേഷം വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ നടത്തുന്ന സമരവും രണ്ടര മാസം പിന്നിടുകയാണ്. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 18ന് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. സര്‍ക്കാരിനും ജില്ലാഭരണകൂടത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമരസമിതി ഉന്നയിക്കുന്നത്.

<strong>സുരക്ഷ വീഴ്ച; എയർഇന്ത്യയുടെയും സ്പൈസ് ജെറ്റിന്റെയും പൈലറ്റുമാർക്ക് സസ്പെൻഷൻ!</strong>സുരക്ഷ വീഴ്ച; എയർഇന്ത്യയുടെയും സ്പൈസ് ജെറ്റിന്റെയും പൈലറ്റുമാർക്ക് സസ്പെൻഷൻ!

ആദിവാസി ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് ഭൂമി നല്‍കി സമരം ഒത്തുതീര്‍പ്പാക്കാനുള്ള യാതൊരു ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. കേവലം പാര്‍പ്പിടത്തിനായുള്ള മൂന്ന് സെന്റ് ഭൂമിക്ക് വേണ്ടിയല്ല, കാര്‍ഷിക പരിഷ്‌കരണത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട് പുറമ്പോക്കുകളിലും ജാതിക്കോളനികളിലുമായി ദുരിത ജീവിതം നയിക്കുന്നജനതയ്ക്ക് കൃഷി ഭൂമിയും വാസയോഗ്യമായ വീടും ഉറപ്പാക്കാനാണ് ഈ സമരമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

Tovarimala land strike

വന്‍കിട തോട്ടമാഫിയാകള്‍ക്കു വേണ്ടി കങ്കാണിപ്പണി ചെയ്യുന്ന സര്‍ക്കാര്‍, സമര നേത്യത്വവുമായി ചര്‍ച്ചക്കു പോലും തയ്യാറാകാത്തത് ഖേദകരമാണ്. സമരത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ജില്ലാ ഭരണകൂടം സമരത്തിനെതിരെ കള്ള പ്രചാരവേല ചെയ്യാനും സമരത്തെ അടിച്ചമര്‍ത്തുന്നതിനുംവേണ്ടിയാണ് കരുക്കള്‍ നീക്കിയതെന്നും ഭാരവാഹികള്‍ പറയുന്നു.

ആദിവാസികള്‍ക്കും മറ്റ് ഭൂരഹിതര്‍ക്കുമായി വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വിതരണം ചെയ്യാതെ ഇപ്പാള്‍ ഹാരിസണ്‍കമ്പനിക്കായി തിരികെ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന തൊവരിമല ഭൂമിയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 21നാണ് ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ അധികാരം സ്ഥാപിച്ചത്. ഭൂരഹിത കുടുംബങ്ങളെ അവിടെ നിന്നും ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 24 മുതല്‍ കല്‍പ്പറ്റയിലെ വയനാട് ജില്ലാ കലക്ട്രേറ്റിനു മുന്നില്‍ ആരംഭിച്ച സമരം രണ്ടര മാസത്തിലേറെയായി തുടരുകയാണ്.

തൊവരിമല ഭൂസമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. തൊവരിമലയിലെ ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചു കിട്ടുന്നത് വരെ സമരം ശക്തമായി തുടരും. അതിന്റെ ഭാഗമായാണ് 18ന് ഭൂരഹിതര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്യുന്നതെന്നും സമരസമിതി വ്യക്തമാക്കി. തൊവരിമല ഭൂസമരത്തിന് മുഴുവന്‍ ജനാധിപത്യശക്തികളുടെ പിന്തുണഅനിവാര്യമാണന്നും സമരസമിതിനേതാക്കളായ കെ.വി പ്രകാശ്, പി. വെളിയന്‍, ജാനകി കെ,ടി.സി സുബ്രഹ്മണ്യന്‍, സബിത എന്നിവര്‍ വ്യക്തമാക്കി. ജൂലൈ 18ന് ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ കേരളത്തിലെ ജനകീയ സമര നേതാക്കള്‍ എത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

Wayanad
English summary
Tovarimala land strike continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X