വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊവരിമല ഭൂസമരം: പിന്തുണയുമായി കൂടുതല്‍ നേതാക്കളെത്തി, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആദിവാസിഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: തൊവരിമലയില്‍ ഭൂസമരത്തിനിടെ ഒഴിപ്പിച്ച ആദിവാസികളടക്കമുള്ളവര്‍ വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ നടന്നുവരുന്ന ഉപരോധസമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ നേതാക്കള്‍ പിന്തുണയറിയിക്കാന്‍ സമരപ്പന്തലിലെത്തി. ആദിവാസി സംഘടനാ നേതാക്കളായ എം, ഗീതാനന്ദന്‍, ശ്രീരാമന്‍ കൊയ്യോന്‍, അമ്മിണി വയനാട് തുടങ്ങിയ നേതാക്കളാണ് ശനിയാഴ്ച സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചത്.

<strong><br>15 വർഷം ഇല്ലാത്ത പ്രശ്നമോ ഇപ്പോൾ രാഹുൽ ഗാന്ധിക്ക്? രാഹിലിന്റെ പൗരത്വം ഇപ്പോൾ പരാമർശിക്കുന്നതെന്തിന്? രാഹുൽ മാറി.... രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സാം പിത്രോദ!!</strong>
15 വർഷം ഇല്ലാത്ത പ്രശ്നമോ ഇപ്പോൾ രാഹുൽ ഗാന്ധിക്ക്? രാഹിലിന്റെ പൗരത്വം ഇപ്പോൾ പരാമർശിക്കുന്നതെന്തിന്? രാഹുൽ മാറി.... രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സാം പിത്രോദ!!

ആദിവാസി ദളിത് ജനാധിപത്യ ഐക്യദാര്‍ഢ്യ മാര്‍ച്ച് എന്നപേരില്‍ സമര പന്തലിലേക്ക് നടത്തിയ മാര്‍ച്ചിലും നേതാക്കള്‍ അണിനിരന്നു. ഇടതുസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ആദിവാസി ഗ്രോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍ സമരം നടത്തുന്നവരെ അഭിസംബോധന ചെയ്തത്. ആദിവാസികളെക്കാള്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യം കുത്തകകളോടാണെന്ന് അദ്ദേഹം പറഞ്ഞു.

Geethananthan

ആദിവാസികളെയും കര്‍ഷകരെയും മണ്ണില്‍ നിന്നും ഇറക്കി വിടാനുള്ള സര്‍ക്കാര്‍ നടപടി എച്ച് എം എല്ലിനോടുള്ള താല്പര്യം പരിഗണിച്ചാണ്. ആരുടെ പരാതിയിന്മേലാണ് ആണ് തൊവരിമലയിലെ ആദിവാസികളെ ഭൂമിയില്‍ നിന്നും ഒഴിപ്പിച്ചതെന്ന് വ്യക്തമാക്കാന്‍ വനംവകുപ്പ് തയ്യാറാകണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടു.

ഒരു തുണ്ടുഭൂമിക്കായി സമരം നടത്തുന്ന പാവങ്ങളോട് കടക്ക് പുറത്ത് എന്നാണെങ്കില്‍, ആദ്യം ഇറക്കിവിടേണ്ടത് സി പി എം നേതൃത്വം നല്‍കുന്ന ആദിവാസി ക്ഷേമസമിതി നടത്തുന്ന സമരഭൂമിയിലെ ആളുകളെയാണ്. ഭൂവിതരണത്തിനായി സര്‍ക്കാര്‍ കണ്ടുവെച്ചിരിക്കുന്ന കണ്ണായ ഭൂമിയില്‍ അവകാശം സ്ഥാപിച്ചിട്ടുള്ളതും ആദിവാസി ക്ഷേമസമിതി തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൂമി കൈയേറ്റം ഇത്രവലിയ കുറ്റമാണെങ്കില്‍ തൊവരിമലയിലെ പാവപ്പെട്ട ആദിവാസികളെ ഇറക്കി വിടും മുന്‍പ് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി സമരം നടത്തുന്നവരെയും അവരെ നയിക്കുന്ന നേതാക്കളെയുമാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാരിസണ് വേണ്ടിയാണ് സര്‍ക്കാര്‍ ആദിവാസികളെ സമരഭൂമിയില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Wayanad
English summary
Tovarimala land strike; Geethanandhan's comment about LDF government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X