വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊവരിമല ഭൂസമരം: സമരസമിതി നേതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം, രണ്ട് നേതാക്കള്‍ അഞ്ച് മാസത്തേക്ക് വയനാട്ടില്‍ പ്രവേശിക്കരുതെന്നും ഹൈക്കോടതി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഒടുവില്‍ തൊവരിമല സമരനേതാക്കള്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ നേതാക്കളായ ഭൂസമരസമിതിയുടെ കണ്‍വീനറും, സി.പി.ഐ(എംഎല്‍) റെഡ് സ്റ്റാറിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമായ എം.പി.കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, കെ.ജി. മനോഹരന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇതില്‍ കുഞ്ഞിക്കണാരനും, രാജേഷിനും അഞ്ച് മാസത്തേക്ക് വയനാട്ടിലേക്ക് പ്രവേശിക്കാന്‍ പാടില്ലെന്നതാണ് ജാമ്യവ്യവസ്ഥയിലെ ഉപാധി.

<strong><br> അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുന്നു.... യുപിയില്‍ 56 സീറ്റ് നേടുമെന്ന് അഖിലേഷ് യാദവ്!!</strong>
അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുന്നു.... യുപിയില്‍ 56 സീറ്റ് നേടുമെന്ന് അഖിലേഷ് യാദവ്!!

കെ ജി മനോഹരന്‍ തൊവരിമലയില്‍ പോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. ഇതോടെ സമരസമിതി വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ നടത്തിവന്ന റിലേ നിരാഹാരസമരം അവസാനിപ്പിച്ചു. ആദിവാസികളും ഭൂരഹിതരും തൊവരിമലയില്‍ കുടില്‍കെട്ടി സമരം നടത്തിവന്നവരെ ഏപ്രില്‍ 24നാണ് പൊലീസ് ബലമായി ഒഴിപ്പിക്കുന്നത്. മൂന്ന് നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

Tovarimala land strike

കീഴ്‌ക്കോടതിയില്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് വൈത്തിരി സബ്ജയിലിലായിരുന്ന നേതാക്കളെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സെന്‍ട്രല്‍ ജയിലിലും കുഞ്ഞിക്കണാരന്‍ നിരാഹാരസമരം തുടര്‍ന്ന സാഹചര്യത്തില്‍ പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഒമ്പത് ദിവസത്തിന് ശേഷമാണ് ഐക്യദാര്‍ഢ്യ സമിതിയുടെ അഭ്യര്‍ത്ഥന മാനിച്ച് എം പി കുഞ്ഞികണാരന്‍ നിരാഹാരം അവസാനിപ്പിച്ചത്.

25 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇപ്പോള്‍ നേതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. നേതാക്കള്‍ക്ക് ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് നിരാഹാരം കിടന്ന പുതിയോട്ടി കോളനിയിലെ ബിനുവിന് സി.പി.ഐ(എംഎല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.കെ. ദാസന്‍ നാരങ്ങാ നീര് നല്‍കി റിലേ നിരാഹാര സമരം അവസാനിപ്പിച്ചു.

എന്നാല്‍ ഭൂരഹിതരായ ആദിവാസികള്‍ക്കും, മറ്റുള്ളവര്‍ക്കും 2 ഏക്കര്‍ വീതം കൃഷി ഭൂമി നല്‍കണമെന്ന ആവശ്യത്തിന് വേണ്ടി പ്രക്ഷോഭം തുടരുവാനും, കലക്ടറേറ്റിന് മുന്നില്‍ പന്തല്‍ കെട്ടി നടത്തുന്ന സമരം തുടര്‍ന്ന് മുന്നോട്ട് കൊണ്ട് പോകാനുമാണ് സമര സമിതിയുടെ നിലവിലെ തീരുമാനം. ജാമ്യം കിട്ടി പുറത്ത് വരുന്ന നേതാക്കള്‍ക്ക് ചൊവ്വാഴ്ച ഉച്ചയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തില്‍ ആദിവാസി നേതാവ് പി.വെളിയന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

Wayanad
English summary
Tovarimala land strike; Leaders get bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X