വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊവരിമല ഭൂസമരം: കര്‍ണാടകയിലെ മുഴുവന്‍ ജില്ലയിലും ക്യാംപയിന്‍ നടത്തും, റിലേ നിരാഹാരം എട്ടാംദിവസവും പിന്നിട്ടു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: തൊവരിമല ഭൂസമരത്തിന് പ്രചരണം ശക്തമാക്കുന്നതിനായി കര്‍ണാടകയിലെ മുഴുവന്‍ ജില്ലകളിലും ക്യാംപയിനുകള്‍ സംഘടിപ്പിക്കും. സമരത്തിന് ഐക്യദാര്‍ഢ്യവുമായി കല്‍പ്പറ്റ സിവില്‍സ്റ്റേഷന് മുന്നിലെ സമരപ്പന്തലിലെത്തിയ അഖിലേന്ത്യാ വിപ്ലവ കര്‍ഷക സംഘടന കേന്ദ്രകമ്മിറ്റിയംഗവും, കര്‍ണാടക സംസ്ഥാന സെക്രട്ടറിയുമായ നിര്‍വാണപ്പയാണ് ക്യാംപനയിനുകള്‍ നടത്തുമെന്ന് വ്യക്തമാക്കിയത്.

<strong>ജെറ്റ് എയര്‍വെയ്സിന്‍റെ ഓഹരിയില്‍ 24 ശതമാനം മാത്രം മതിയെന്ന് എത്തിഹാദ്, ലേലത്തിന് ആളെ തേടി ബാങ്ക് !</strong>ജെറ്റ് എയര്‍വെയ്സിന്‍റെ ഓഹരിയില്‍ 24 ശതമാനം മാത്രം മതിയെന്ന് എത്തിഹാദ്, ലേലത്തിന് ആളെ തേടി ബാങ്ക് !

അതേസമയം, സമരസമിതി നടത്തുന്ന റിലേ നിരാഹാരസമരം എട്ടാംദിവസവും പിന്നിട്ടു. റവന്യൂമന്ത്രി ആര്‍ ചന്ദ്രശേഖരന്റെ നിര്‍ദേശപ്രകാരം ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍ വ്യാഴാഴ്ച വൈകുന്നേരം വിളിച്ചുചേര്‍ത്ത യോഗത്തിലും പ്രശ്‌നത്തിന് പരിഹാരമായില്ല.

Land strike

മെയ് 29ന് റവന്യൂ സെക്രട്ടറി വിളിച്ചു ചേര്‍ക്കുന്ന കലക്ടര്‍മാരുടെ യോഗത്തില്‍ വയനാട് ജില്ലയിലെ ആദിവാസികള്‍ക്ക് വീട് വെക്കാനുള്ള ഭൂമി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അതിനാല്‍ സമരം പിന്‍വലിക്കണമെന്നുമായിരുന്നു കലക്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സമരസമിതി അതിന് വഴങ്ങിയില്ല. ഇത് ആദിവാസികള്‍ക്ക് വീടുവെക്കാനുള്ള മൂന്ന് സെന്റ് ഭൂമിയുടെ വിഷയമല്ലെന്നാണ് സമരസമിതി നേതാക്കള്‍ വ്യക്തമാക്കിയത്.

ആദിവാസികളും ദളിതരും, തോട്ടം തൊഴി ലാളികളും, ജനറല്‍ വിഭാഗങ്ങളും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭൂരഹിതര്‍ക്കും രണ്ട് ഏക്കര്‍ കൃഷിഭൂമിയും പാര്‍പ്പിടവും ഉറപ്പാക്കുക, തൊവരി മല സമരത്തിന് നേതൃത്വം നല്‍കിയ സമര സമിതി നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ ചുമത്തിയിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

സി പി ഐ എം എല്‍ റെഡ്സ്റ്റാര്‍ സംസ്ഥാനസെക്രട്ടറി എം കെ ദാസന്‍, എ എം സ്മിത, വെളിയന്‍, ജാനകി, കല്യാണി എന്നിവരാണ് കലക്ടറുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. അതേസമയം, തൊവരിമല ഭൂസമരവുമായി ബന്ധപ്പെട്ട് എം.പി.കുഞ്ഞിക്കണാരന്‍ ജയിലില്‍ നടത്തിവരുന്ന നിരാഹാരസമരം ബുധനാഴ്ച അവസാനിപ്പിച്ചിരുന്നു. കോഴിക്കോട് നടന്ന ഐക്യ ദാര്‍ഢ്യ സമിതിയുടെ കണ്‍വെന്‍ഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു നിരാഹാരം അവസാനിപ്പിച്ചത്.

തൊവരിമല ഭൂസമരത്തെ സഹായിക്കുന്നതിനാണ് ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചത്. ഡോ. കെ.എന്‍.അജോയ്കുമാര്‍, അഡ്വ: പി.എ. പൗരന്‍, ജി.ഗോമതി, ഡോ: പി.ജെ.ജെയിംസ്, എം.ആര്‍.ചിത്ര, എം.കെ.ദാസന്‍ എന്നിവരുടെ കീഴില്‍ സമരം സംസ്ഥാന വ്യാപകമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യപടിയായി മെയ് 18ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തുവാനാണ് ഐക്യദാര്‍ഢ്യസമിതി തീരുമാനിച്ചിട്ടുള്ളത്.

Wayanad
English summary
Tovarimala land strike continue in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X