വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബൈക്ക് മോഷണം പോയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായത് വില്‍ക്കാനുള്ള ശ്രമത്തിനിടെ!

Array

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മീനങ്ങാടിയില്‍ യുവാക്കളായ ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍. മീനങ്ങാടിയിലെ ഹോട്ടല്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തിലാണ് രണ്ട് യുവാക്കള്‍ അറസ്റ്റിലായത്. മീനങ്ങാടി അത്തിനിലം സ്വദേശികളായ പള്ളിയാലില്‍ ഷാഫി മുഹമ്മദ് (23), അത്തിനിലം നെല്ലിച്ചുവട് പള്ളിക്കുളങ്ങര അമല്‍ജിത്ത് (20) എന്നിവരെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.

സമ്മർദ്ദം ശക്തമാക്കി ബിഡിജെഎസ്; സ്ഥാനമാനങ്ങൾ സംബന്ധിച്ച് ഉടൻ തീരുമാനം വേണംസമ്മർദ്ദം ശക്തമാക്കി ബിഡിജെഎസ്; സ്ഥാനമാനങ്ങൾ സംബന്ധിച്ച് ഉടൻ തീരുമാനം വേണം

മീനങ്ങാടിയിലെ ഒരു ഹോട്ടലിന്റെ വാഹനപാര്‍ക്കിംഗ് ഏരിയയില്‍ നിന്നും ബജാജ് പള്‍സര്‍ ബൈക്ക് ഇരുവരും ചേര്‍ന്ന് മോഷ്ടിക്കുകയായിരുന്നു. വാഹനം കാണാതായതോടെ ഉടമ പൊലീസില്‍ പരാതി നല്‍കി. ബൈക്ക് കാണാതായ സംഭവം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. അതേസമയം, മോഷ്ടിച്ച ബൈക്ക് വില്‍പ്പന നടത്താനുള്ള നീക്കത്തിലായിരുന്നു പ്രതികള്‍.

robberrycase-

സംഭവം പൊലീസ് അന്വേഷിച്ചുവരവെ പ്രതിക ളിലൊരാളായ ഷാഫി ബൈക്ക് വില്‍ക്കാനുണ്ടന്നറിയിച്ച് ബൈക്ക് ഉടമയുടെ സുഹൃത്തിന്റെ അടുക്കല്‍ എത്തി. തുടര്‍ന്ന് ഇരുവരും ഷാഫിയുടെ വീട്ടിലെത്തിയപ്പോഴാണ് തന്റെ ബൈക്കാണന്ന് ഉടമ തിരിച്ചറിഞ്ഞത്. ഇക്കാര്യം ഉടമ പൊലീസിനെ അറിയിക്കുകയും പ്രതികളെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സി ഐ മുഹമ്മദ് ഷെരീഫ്, എസ് ഐ പ്രേം ദേവദാസ്, എ എസ് ഐമാരായ സാബു, ഷാജഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Wayanad
English summary
Two arrested in bike robbery case from Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X