വയനാട്ടിൽ വാറ്റുചാരായവുമായി രണ്ടു പേർ അറസ്റ്റിൽ; പിടിയിലായത് രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ
പുല്‍പള്ളി: നാല് ലിറ്റർ ചാരായവുമായി രണ്ട് പേർ അറസ്റ്റിൽ. പെരിക്കല്ലൂർ തോണിക്കടവില്‍ നിന്ന് പി.യു. ബേബി (54) പാരിപ്പള്ളിയില്‍, എം.ടി. ജോണി (54) മേനാശ്ശേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. ഇവരിൽ നിന്നും നാല് ലിറ്റര്‍ വാറ്റ് ചാരായം ജില്ലാ ആന്റി നാര്‍കോടിക്സ് സ്ക്വാഡ് പിടികൂടി.
നാര്‍കോട്ടിക് ഡി.വൈ.എസ്.പി. വി. റെജികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയോടെ പെരിക്കല്ലൂര്‍ തോണിക്കടവിനോട് ചേര്‍ന്നുള്ള സ്വകാര്യ റിസോര്‍ട്ടിന് സമീപത്ത് വെച്ചാണ് വാറ്റ് ചാരായവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്. .

പ്രദേശത്ത് വ്യാജ മദ്യ വില്പനയും വാറ്റും സജീവമാണെന്ന് പരാതിയുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് എക്സൈസും പോലീസും ഈ പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് വെച്ച് പോലീസ് അര ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പാന്‍മസാലയുമായി ബത്തേരി സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഓണത്തോട് അനുബന്ധിച്ച് വയനാട്ടിൽ ലഹരി കടത്തുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications