വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കതവകുന്നില്‍ വീണ്ടും കടുവയിറങ്ങി; ഇത്തവണ ഉഗ്രന്‍ കെണിയുമായി വനംവകുപ്പ്

  • By News Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: വയനാട്ടിലെ കതവകുന്ന് വനത്തില്‍ ബശവന്‍ കൊല്ലി കോളനിയിലെ ശിവകുമാറിനെ കൊന്നു തിന്ന കടുവയെ കുടുക്കാനുള്ള നീക്കത്തില്‍ പ്രദേശത്ത് രണ്ട് കൂടുകള്‍ സ്ഥാപിച്ചു.

ശിവകുമാറിന്റെ മരണത്തിന് ശേഷം കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുകയും കാടിളക്കി പരിശോധന നടത്തിയെങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് വളര്‍ത്തു പശുവിനെ കൊന്നത് ഉള്‍പ്പെടെ നിരവധി സംഭവങ്ങളുണ്ടായി. പിന്നീട് ആ പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തിയെങ്കിലും കടുവയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ അവിടുന്ന് കൂട് മാറ്റി സ്ഥാപിക്കുകയായിരുന്നു.

tiger

എന്നാല്‍ കതവകുന്ന് പ്രദേശത്ത് വീണ്ടും കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ കാണുകയുണ്ടായി. തുടര്‍ന്ന് അധികൃതര്‍ കൂട് സ്ഥാപിക്കുകയായിരുന്നു. വനപ്രദേശത്ത് പലയിടത്തും കാല്‍പാടുകള്‍ കണ്ടെത്തിയിരുന്നു.താവളം മാറ്റുന്ന കടുവയെ പിടികൂടാന്‍ കഴിയാതായതോടെയാ്ണ് രണ്ട് കൂടുകള്‍ സ്ഥാപിച്ചത്.

അതേസമയം വയനാട്ടില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരമായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനൊരുങ്ങുകയാണ്. കല്‍പ്പറ്റ, ബത്തേരി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഉന്നത തല വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് തടയാന്‍ കാടും നാടും വേര്‍തിരിച്ച് ശാശ്വതമായ പരിഹാരം ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കാനാണ് പദ്ധതി. 5 വര്‍ഷം കൊണ്ട് പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കും, ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് ഉള്‍പ്പെടെയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം തന്നെ 40 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. 32 കിലോമീറ്റര്‍ ദൂരത്തില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കും.

ബാക്കി വരുന്ന ഭാഗങ്ങളില്‍ കൂടി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തയാറാക്കും. ചെലവുകുറഞ്ഞതും എളുപ്പത്തില്‍ നിര്‍മിക്കാന്‍ കഴിയുന്നതുമായ ഹാങ്ങിങ് ഫെന്‍സിങ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ധാരണയായി.

കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 416 പേര്‍ക്ക്; ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 416 പേര്‍ക്ക്; ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

സരിത്തും സ്വപ്നയും ഒന്നും രണ്ടും പ്രതികൾ: മൂന്നാം പ്രതി ഫൈസൽ ഫരീദ്, എൻഐഎ എഫ്ആറിലെ വിവരങ്ങൾ ഇങ്ങനെസരിത്തും സ്വപ്നയും ഒന്നും രണ്ടും പ്രതികൾ: മൂന്നാം പ്രതി ഫൈസൽ ഫരീദ്, എൻഐഎ എഫ്ആറിലെ വിവരങ്ങൾ ഇങ്ങനെ

വികാസ് ദുബെ കൊല്ലപ്പെട്ടതില്‍ ആരും കണ്ണുനീര്‍ പൊഴിക്കേണ്ട; അത്ഭുതം; പ്രതികരിച്ച് സജ്ഞയ് റാവത്ത്വികാസ് ദുബെ കൊല്ലപ്പെട്ടതില്‍ ആരും കണ്ണുനീര്‍ പൊഴിക്കേണ്ട; അത്ഭുതം; പ്രതികരിച്ച് സജ്ഞയ് റാവത്ത്

Wayanad
English summary
Two Cages set In wayanad To Trap the Tiger In Kathavakunnu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X