വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാല്‍ചുരത്തില്‍ നാലുചക്ര ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം കഴിഞ്ഞ് മടങ്ങിയ സംഘം അപകടത്തില്‍പ്പെട്ട് രണ്ട് മരണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയ സംഘം പാല്‍ചുരത്തില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. കെ എല്‍ 12 ജെ 4332-ാം നമ്പര്‍ നാലുചക്ര ഓട്ടോറിക്ഷ പാല്‍ചുരത്തില്‍വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

<strong>വാരണാസിയില്‍ മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി? മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക! ഞെട്ടിച്ച് മറുപടി </strong>വാരണാസിയില്‍ മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി? മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക! ഞെട്ടിച്ച് മറുപടി

സംഘം സഞ്ചരിച്ച വാഹനം പാല്‍ചുരം വളവ് ഇറങ്ങിവരുമ്പോള്‍ നിയന്ത്രണം വിട്ടു റോഡരികില്‍ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോ പൂര്‍ണമായും തകര്‍ന്ന നിലയിലാണുള്ളത്. നാട്ടുകാരും പോലീസും അതുവഴി വാഹനത്തില്‍ സഞ്ചരിച്ചവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രമേഷ്ബാബുവും ശാന്തയും സംഭവസഥലത്തു വച്ചുതന്നെ മരിച്ചിരുന്നു.
മറ്റുള്ളവരുടെ നിലഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കണ്ണൂര്‍ ജില്ലാആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് പാല്‍ചുരം റൂട്ടില്‍ ഏറെ നേരം വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു.

autoaccident-


അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ബാവലി ഷാണമംഗലം പാലാട്ടുചാലില്‍ രമേശ്ബാബു (39), കണ്ണൂര്‍ ആറളം ഫാമില്‍ താമസിച്ചുവരുന്ന ശാന്ത (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മരിച്ച ശാന്തയുടെ ഭര്‍ത്താവ് രാജു (40), സജി (32), സീത(30). അപര്‍ണ (14), അജിത്ത് (10) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
two dies accident in palchuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X