Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിൽ പോകണോ? വിനോദസഞ്ചാരികൾക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധം, ചട്ടം കടുപ്പിച്ച് പോലീസ്

കൽപ്പറ്റ: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം ശക്തമാകുന്നതിനിടെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്കുള്ള ചട്ടം കർശനമാക്കി വയനാട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നാണ് പുതിയ ചട്ടം. ജില്ലാ പോലീസ് മേധാവി അരവിന്ദ് സി കുമാറാണ് പുതിയ നിർദേശം പുറത്തിറക്കിയിട്ടുള്ളത്. വയനാട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തുന്ന വിദേശികൾക്കും ഈ നിര്‍ദ്ദേശം ബാധകമാണ്.

ജില്ലയിൽ വിനോദ സഞ്ചാരികള്‍ താമസിക്കാനെത്തുന്ന റിസോര്‍ട്ട്/സര്‍വ്വീസ് വില്ല/ഹോംസ്റ്റേ/ ലോഡ്ജ് എന്നിവിടങ്ങളിൽ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്നതിന് തെളിവായി വിനോദസഞ്ചാരികൾ തങ്ങളുടെ വാക്സിൻ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അടക്കം കയ്യിൽ കരുതണമെന്നും നിർദേശത്തിൽ പറയുന്നു. ജില്ലയിലേക്ക് സംഘങ്ങളായി എത്തുന്ന വിനോദ സഞ്ചാരികളില്‍ വാക്‌സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ അത്തരക്കാരെ തിരിച്ചയക്കണമെന്നും കർശന നിർദേശമുണ്ട്. വാഹന നമ്പർ അടക്കമുള്ള വിവരങ്ങള്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ അതാത് പരിധിയിലെ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശത്തിൽ പറയുന്നു.

 vaccine-162824

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

ഇതിന് പുറമേ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാൻ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരും ജീവനക്കാരും വാക്‌സിന്‍ എടുത്തവരായിരിക്കണമെന്നും ചട്ടമുണ്ട്. മുഴുവന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പരിധിയിലെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും പോലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്നതിനായി ജില്ലാ-സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാനസര്‍ക്കാര്‍ പരിഷ്‌കരിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. അതേ സമയം കോവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കണ്ടെത്തിയാല്‍ കര്‍ശനനടപടി സ്വീകരിക്കാനും ഉന്നതപോലീസ് അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തൽ കടയിൽ പോകുന്നതിനടക്കം വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. ഈ നടപടിക്കെതിരെ രൂക്ഷവിമർശനമുയർന്നെങ്കിലും ഇത് പിൻവലിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. രണ്ടാം തംരഗത്തിൽ വകഭേദം വന്ന വൈറസാണ് കേരളത്തിൽ പടർന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ടെന്നും അതുകൊണ്ടാണ് നിബന്ധന കർശനമാക്കിയിട്ടുള്ളതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് മന്ത്രിസഭയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും നിയന്ത്രണങ്ങൾ മറികടക്കുമ്പോൾ അത് തടയാനുള്ള ബാധ്യത പോലീസിനുണ്ടെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+