വയനാടിന് നേരിയ ആശ്വാസം; കൊവിഡ് സ്ഥിരീകരിച്ചത് 2 പേര്‍ക്ക്; 2 പേര്‍ക്ക് രോഗവിമുക്തി
മാനന്തവാടി: വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.ബാംഗ്ലൂരില്‍ നിന്നും ജൂണ്‍ 16 ന് ജില്ലയില്‍ എത്തിയ വെങ്ങപ്പള്ളി സ്വദേശി 24 കാരനും ജൂണ്‍ ഇരുപതാം തീയതി രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂപ്പൈനാട് സ്വദേശിയായ ഏഴ് വയസ്സുകാരന്റെ അമ്മയ്ക്കുമാണ് (33 വയസ്) കൊവിഡ് സ്ഥിരീകരിച്ചത്. സാമ്പിള്‍ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം രണ്ട് പേര്‍ കൂടി രോഗമുക്തരായിട്ടുണ്ട്. മെയ് 27 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പനമരം സ്വദേശി 53 കാരനും ജൂണ്‍ 4 ന് അഡ്മിറ്റ് ചെയ്യപ്പെട്ട ഗൂഡല്ലൂര്‍ സ്വദേശി 47 കാരിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വയനാട്ടില്‍ ഇന്നലെ അഞ്ച് പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്.
Recommended Video
സംസ്ഥാനത്ത് അനുദിനം കൊറോണ വൈറസ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്ന് മാത്രം 141 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം ബാധിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 52 പേര്‍. സമ്പര്‍ക്കം 9. ഹെല്‍ത്ത് വര്‍ക്കര്‍ ഒന്ന്. ഡെല്‍ഹി 16, തമിഴ്‌നാട് 14, മഹാരാഷ്ട്ര 9, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ആന്ധ്രപ്രദേശ് 2 വീതം, മധ്യപ്രദേശ്, മേഘാലയ, ഹിമാചല്‍ പ്രദേശ് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.
അതേസമയം സംസ്ഥാനത്ത് 60 പേര്‍ രോഗമുക്തരായിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് 27 വീതം, ആലപ്പുഴ 19, തൃശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട്, കണ്ണൂര്‍ 6 വീതം, തിരുവനന്തപുരം, കൊല്ലം 4 വീതം, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 15, കോട്ടയം 12, തൃശൂര്‍ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 4, തിരുവനന്തപുരം 3, വയനാട് 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.
സംസ്ഥാനത്ത് തിങ്കളാഴ്ച്ച 138 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചുദിവസത്തെ കണക്കെടുത്താല്‍ വെള്ളി 118, ശനി 127, ഞായര്‍ 133 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടേയും എണ്ണം.












Click it and Unblock the Notifications